രാഹുലിന് ബന്ധം അർബൻ നക്‌സലുകളുമായെന്ന് ജെപി നദ്ദ; പുറത്തുവന്നത് കോൺഗ്രസിന്റെ വൃത്തികെട്ട മുഖം: രാഷ്ട്ര വിരുദ്ധ പരാമർശത്തിൽ ആഞ്ഞടിച്ച് ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന് ബന്ധം അർബൻ നക്‌സലുകളുമായെന്ന് ജെപി നദ്ദ; പുറത്തുവന്നത് കോൺഗ്രസിന്റെ വൃത്തികെട്ട മുഖം: രാഷ്‌ട്ര വിരുദ്ധ പരാമർശത്തിൽ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 08:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്‌ട്ര വിരുദ്ധ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ബിജെപിയുടെയോ ആർഎസ്എസിന്റെയോ പ്രത്യയശാസ്ത്രത്തിനെതിരെ മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിനെതിരെ തന്നെയാണ് കോൺഗ്രസ് പോരാടുന്നതെന്നായിരുന്നു രാഹുൽ ഇന്ദിരാ ഭവനിൽ നടത്തിയ പരാമർശം. പ്രസ്താവനയ്‌ക്ക് പിന്നാലെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ, ജെപി നദ്ദ തുടങ്ങിയ ബിജെപി നേതാക്കൾ രാഹുലിനെതിരെ രംഗത്തുവന്നു.

രാഹുൽ ഗാന്ധിയുടെ മാനസിക സ്ഥിരത പരിശോധിക്കണമെന്ന് ബിജെപി നേതാവ് ഹർദീപ് സിംഗ് പുരി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസിന്റെ വൃത്തികെട്ട മുഖം ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ ജെപി നദ്ദ പറഞ്ഞു. “ഇനിയൊരിക്കലും ഇത് ഒളിപ്പിച്ച് വെക്കേണ്ട കാര്യമില്ല, കോൺഗ്രസിന്റെ വൃത്തികെട്ട മുഖം ഇപ്പോൾ അവരുടെ സ്വന്തം നേതാവ് തന്നെ തുറന്നുകാട്ടി. രാജ്യത്തിന് അറിയാവുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് മിസ്റ്റർ രാഹുൽ ഗാന്ധിയെ ഞാൻ അഭിനന്ദിക്കുന്നു,” നദ്ദ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക് അർബൻ നക്‌സലുകളുമായും ഇന്ത്യയെ വിഭജിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം ഭരണകൂടത്തിനെതിരെ പോരാടുകയാണെങ്കിൽ പിന്നെ എന്തിനാണ് രാഹുൽ ഭരണഘടനയുടെ പകർപ്പ് കൈവശം വച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചു. ഭരണഘടനയിൽ സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷ നേതാവാണ് താൻ ഭരണകൂടത്തിനെതിരെ പോരാടുകയാണെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശമടങ്ങുന്ന വീഡിയോ എക്‌സിൽ പങ്കുവച്ച ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. രാഹുൽ ഇന്ത്യയുടെ ഭരണകൂടത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ഇതും ജോർജ് സോറോസിന്റെ പ്ലേബുക്കിൽ നിന്നുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു.

Tags: CongressBJPRahul Gandhijp naddaIndian state remark
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies