പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 03:32 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപിയിലെ 341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ ഇറങ്ങിയാണ് പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യാനെത്തിയത്. ഈ വിമാനത്തിന്റെ ഇരമ്പം ദശാബ്ദങ്ങളോളം രാജ്യത്തെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചവരുടെ കാതുകളിലാണ് പതിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാതയുടെ നിർമാണം വിജയകരമായി പൂർത്തിയാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. യോഗിയെ ഊർജ്ജസ്വലനായ മുഖ്യമന്ത്രിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. യുപിയിൽ നേരത്തെയുളള മുഖ്യമന്ത്രിമാരുടെ കാലത്ത് വികസനം അവരുടെ വീടിരിക്കുന്ന സ്ഥലങ്ങളിലും കുടുംബാംഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലും മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കിഴക്കൻ ഉത്തർപ്രദേശിനെ മാഫിയാവാദായും ദാരിദ്രത്തിലേക്കും തള്ളിവിടുകയായിരുന്നു മുൻ സർക്കാരുകൾ. എന്നാൽ ബിജെപി സർക്കാർ ഇവിടെ വികസനത്തിന്റെ പുതിയ അദ്ധ്യായമാണ് കുറിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിയന്തിര ഘട്ടങ്ങളിൽ രാജ്യത്തെ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ് പൂർവ്വാഞ്ചലിൽ നിർമിച്ച എയർസ്ട്രിപ്പ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ യുദ്ധവിമാനങ്ങളും വൈകാതെ ഹൈവേകളിൽ ലാൻഡ് ചെയ്യും.

യോഗി സർക്കാരിന് മുൻപ് അധികാരത്തിലിരുന്നവർ യുപിയിലെ ജനങ്ങളോട് അനീതിയാണ് കാണിച്ചത്. വികസനത്തിലാണ് അവർ വേർതിരിവ് കാട്ടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുൽത്താൻപൂര് ജില്ലയിലെ കർവാൾ ഖേരിയിലാണ് 3.2 കിലോമീറ്ററിൽ സൈനിക വിമാനങ്ങൾക്ക് അടക്കം അടിയന്തിര ലാൻഡിംഗിന് സഹായിക്കുന്ന എയർ സ്ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിനെയും ഗാസിപ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത. 22,500 കോടി മുതൽമുടക്കിലാണ് പാത നിർമിച്ചിരിക്കുന്നത്.

Tags: Narendra Modiprime ministerPM NARENDRAMODIPurvanchal ExpresswayCM Yogi adityanath
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies