തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലേക്ക് കൊണ്ടുവന്നേയ്‌ക്കും. സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ്. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്‌ക്കുക.
കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. അതേസമയം തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്.
കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. അനധികൃത ദത്തിനു കൂട്ടുനിന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ, സിഡബ്ല്യുസി ചെയർപഴ്‌സൻ എൻ.സുനന്ദ എന്നിവരെ സ്ഥാനങ്ങളിൽ നിന്നു പുറത്താക്കണം. സംഭവത്തിൽ പാർട്ടി നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞിരുന്നു.
Comments