മൊബൈൽ ഫോണും, പ്രത്യേകം മുറിയും: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയ്ക്ക് തിഹാർ ജയിലിൽ ആഡംബര ജീവിതം, കൈക്കൂലി നൽകിയത് കോടികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊബൈൽ ഫോണും, പ്രത്യേകം മുറിയും: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയ്‌ക്ക് തിഹാർ ജയിലിൽ ആഡംബര ജീവിതം, കൈക്കൂലി നൽകിയത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 09:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരന് ജയിലിൽ സുഖ ജീവിതം. ഇതിനായി ജയിലിലെ അധികൃതർക്ക് മാത്രം കോടികൾ കൈക്കൂലി നൽകിയതായാണ് വിവരം. ഡൽഹി പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമാ നടി ലീന മരിയാ പോൾ ഉൾപ്പെട്ടക്കേസാണിത്.

ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിനും സെല്ലിൽ ഒറ്റയ്‌ക്ക് താമസിക്കുന്നതിനുമാണ് ഇത്രയധികം തുക ഉപയോഗിച്ചത്. ഇതുവഴിയാണ് ജയിലിൽ ആയിരുന്നിട്ട് പോലും കോടികളുടെ തട്ടിപ്പ് നടത്താൻ സുകേഷിനായത്. തിഹാർ ജയിലിൽ ഒരു മുറിയിൽ ഒറ്റയ്‌ക്കായിരുന്നു സുകേഷിന്റെ താമസം. 2017 മുതൽ ജയിലിലാണ് സുകേഷ്.

രണ്ടാഴ്‌ച്ചത്തേയ്‌ക്ക് മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 60 മുതൽ 80 ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് ഒരു മാസം മാത്രം നൽകുന്നത്. സുകേഷിന്റെ നിർദ്ദേശം അനുസരിച്ച് ജയിൽ അധികൃതർ ഒത്താശ ചെയ്യുകയും ചെയ്തിരുന്നു.

തട്ടിപ്പ് നടത്താനായി സുകേഷ് ഉപയോഗിച്ച മൊബൈൽ ഫോണും സിംകാർഡും ജയിലിലെ ഉദ്യോഗസ്ഥരാണ് എത്തിച്ചത്. ജയിലിൽ ഇടയ്‌ക്ക് ചില അതിഥികൾ ഇയാളെ കാണാനും എത്തിയിരുന്നു. തിഹാർ ജയിലിൽ നിന്നുള്ള സുകേഷിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒറ്റയ്‌ക്ക് ഒരു മുറിയിൽ സുകേഷ് നടക്കുന്നതും സിസിടിവിയിൽ പതിയാതിരിക്കാൻ ക്യാമറ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതും ചിത്രത്തിൽ കാണാനാകും.

സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും അടക്കം ഇതുവരെ 14 പേരാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത് സുകേഷാണ്. എന്നാൽ മറ്റൊരു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് എങ്ങനെ തട്ടിപ്പ് നടത്തുമെന്ന ചോദ്യം ബാക്കി നിൽക്കുകയായിരുന്നു. ഈ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്.

Tags: money fraud leena mariyaSUKESH CHANDRASHEKHAR
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies