അഫ്ഗാനിലെ പട്ടിണിയും ദുരിതവും ഏറ്റെടുത്ത് സധൈര്യം ഇന്ത്യ; ആ ജനതയെ നെഞ്ചോട് ചേർക്കുന്നുവെന്ന് പ്രഖ്യാപനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

അഫ്ഗാനിലെ പട്ടിണിയും ദുരിതവും ഏറ്റെടുത്ത് സധൈര്യം ഇന്ത്യ; ആ ജനതയെ നെഞ്ചോട് ചേർക്കുന്നുവെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 04:04 pm IST
FacebookTwitterWhatsAppTelegram

അഫ്ഗാനിലെ പട്ടിണിയും ദുരിതവും ഏറ്റെടുത്ത് സധൈര്യം ഇന്ത്യ വീണ്ടും മുന്നിട്ടിറങ്ങുന്നു; ആര് ഭരിച്ചാലും ആ ജനതയെ നെഞ്ചോട് ചേർക്കുന്നുവെന്ന പ്രഖ്യാപനം കേട്ട് അമ്പരക്കുകയാണ് ലോകരാജ്യങ്ങൾ. രാഷട്രീയ ലക്ഷ്യങ്ങൾക്ക്തീതമായി സാംസ്‌കാരിക സൗഹൃദമെന്ന വിശാലഅർത്ഥത്തിലെ ഇന്ത്യയുടെ നയതന്ത്രത്തെ ഐക്യാരാഷ്‌ട്രസഭയും ലോകാരാഗ്യ സംഘടനയും വാനോളം പുകഴ്‌ത്തുകയാണ്.

രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയ അഫ്ഗാൻ ജനതയ്‌ക്കാണ് ഇന്ത്യയുടെ അടിയന്തിര സഹായം.50,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാൻ ജനതയുടെ വിശപ്പടക്കാനായി നൽകുന്നത്. ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങൾ പാകിസ്താനിലൂടെയാണ് കൈമാറുന്നത്. പാക് സർക്കാർ അനുമതി നൽകിയതോടെ എത്രയും പെട്ടന്ന് ഭക്ഷ്യധാന്യങ്ങൾ അഫ്ഗാൻ അതിർത്തികടക്കും. നേരത്തെ ഈ ആവശ്യവുമായി താലിബാൻ പ്രതിനിധി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടിരുന്നു.ഇത്ര വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കാൻ സാധിക്കാത്തതിനാലാണ് കരമാർഗം എത്തിക്കുന്നത്. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാകിസ്താൻ വൈകിപ്പിക്കുകയായിരുന്നു.

ഇന്ത്യ തയ്യാറായിട്ടും പാകിസ്‌കതാൻ ഇടനിലയ്‌ക്ക് നിന്ന് നടത്തുന്ന കുതന്ത്രങ്ങളെ ഐക്യരാഷ്‌ട്രസഭ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ വേഗത്തിലായി. താലിബാൻ സർക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാൻ ജനതയ്‌ക്കുള്ള ആദ്യത്തെ സഹായമാണ് ഈ ഗോതമ്പ് വിതരണം.വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ എണ്ണം. അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കയ്യടക്കിയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ഒപ്പം ആരോഗ്യപ്രശ്‌ന്ങ്ങളും രൂക്ഷമായത്.

ഭീകര സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതു മുതൽ ലോക രാഷ്‌ട്രങ്ങൾ സഹായ വിതരണം മരവിപ്പിച്ചിരിക്കുകയാണ്. അതിനൊപ്പം കടുത്ത ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും മൂന്നുലക്ഷത്തിലധികം കുട്ടികളെ തീരാദുരിതത്തിലാക്കിയെന്നും ഐക്യരാഷ്‌ട്ര സഭ റിപ്പോർട്ട് പുറത്തുവിട്ടിട്ടതിന് ശേഷം ഇന്ത്യയാണ് ഭക്ഷ്യകാര്യത്തിൽ അതിവേഗം തീരുമാനം എടുത്തത്. ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായി ചൈന താലിബാനെ സഹായിക്കാൻ എത്തിയെങ്കിലും അഫ്ഗാനിലെ ഓരോ ഗ്രാമവും തിരിച്ചറിയാവുന്ന ഇന്ത്യൻ സംഘങ്ങൾക്ക് അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മുമ്പും തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ കരുത്തിനെ നന്നായി അറിയാവുന്ന താലിബാൻ ഏതുവിധേനയും ഇന്ത്യയെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ ഇന്ത്യയുടെ ശ്രമങ്ങൾക്ക് തുരങ്കം വയ്‌ക്കുന്ന പാകിസ്താന്റേയും ചൈനയുടേയും പ്രവർത്തികൾ താലിബാനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്നത് രണ്ടുമാസമായി തെളിയുകയാണ്

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies