ന്യൂഡൽഹി: ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നിലുള്ള രാജ്യവിരുദ്ധ അജണ്ടകൾ മറനീക്കി പുറത്തുവരുന്നു. നിരോധിത ഖലിസ്ഥാനി ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് സമരക്കാർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവാണ് സോഷ്യൽ മീഡിയയിലൂടെ 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
കേന്ദ്ര സർക്കാരുമായി യാതൊരു ചർച്ചയും നടത്തരുതെന്നാണ് സമരക്കാരോട് ഭീകരനേതാവിനറെ ആഹ്വാനം. പ്രതിഷേധം ഓഗസ്റ്റ് 15 വരെ തുടരണമെന്നും സ്വാതന്ത്ര്യദിനാഘോഷങ്ങൾ ബഹിഷ്‌കരിക്കണമെന്നും ഇയാൾ പറയുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ വിദേശത്ത് നിന്ന് വൻതോതിൽ പണമൊഴുക്കുന്നു എന്നതിന്റെ പ്രഥമ സൂചനയാണിത്.
പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വെട്ടിമാറ്റുക എന്ന ഖാലിസ്ഥാൻ അജണ്ടയാണ് ഇന്ത്യയിൽ നിരോധിത സംഘടനയായ എസ്ജെഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. സിഖ് ഫോർ ജസ്റ്റിനെ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഗുർപത്‌വന്ത് സിങ് പന്നുനെതിരെ ഇന്ത്യയിൽ വിവിധ കേസുകൾ നിലവിലുണ്ട്. ഇതു പോലെ ഇന്ത്യയുടെ അഖണ്ഡത തർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പങ്കാളിത്തവും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ വിദ്യാർത്ഥി കലാപത്തിന് നേതൃത്വം നൽകിയ ജമാ അത്തെ ഇസ്ലാമി സിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഡൽഹി സമരത്തിന് മതമേലാളന്മാരുടെ പിന്തുണയവും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന സംശവും ഇതോടെ കൂടുതൽ ശക്തമാകുകയാണ്. സിബിസിഐ അടക്കമുള്ള ക്രിസ്തീയ സഭകളുടെ ഇടപെടലിവും നിഗൂഢത വർദ്ധിക്കുന്നു. സോനം വാങ്ചുക്കിനെയും കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങളെയും മുൻനിർത്തി മതപരമായ അജണ്ട നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു. വിഷയത്തിൽ ദേശീയ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കും.















