പത്തനംതിട്ട : അടൂരിൽ കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. അടൂർ സെന്റ് സിറിൾസ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സീനിയർ വിദ്യാർത്ഥിയായ കൃഷ്ണൻ മർദ്ദിച്ചെന്നാണ് മുഹമ്മദ് ഷാഫിയുടെ പരാതിയിൽ പറയുന്നത്.
ഈ മാസം 10 നായിരുന്നു സംഭവം. ക്ലാസിൽ കയറാൻ ഒരുങ്ങിയപ്പോൾ തടഞ്ഞു നിർത്തി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.കൃഷ്ണൻ എന്ന വിദ്യാർത്ഥി മുഖത്തടിച്ചു. സംഭവത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. സംഭവ ശേഷം നിരവധി തവണ സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയെന്നും ഷാഫിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അടൂർ പോലീസിലാണ് ഷാഫി പരാതി നൽകിയിരിക്കുന്നത്. രക്ഷിതാക്കൾക്കുമൊപ്പമെത്തിയായിരുന്നു വിദ്യാർത്ഥി പോലീസിന് പരാതി കൈമാറിയത്.
Comments