ഇടുക്കി: സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു. റസ്റ്റോറന്റിൽ താമസിച്ചതിന്റെ ബിൽ തുക നൽകാത്തതിനെ തുടർന്ന് ഹോട്ടലിൽ തടഞ്ഞുവെച്ചത്.
മൂന്നാറിൽ തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു സംഘം. റസ്റ്റോറന്റ് ബില്ലും ഒരു ലക്ഷത്തിലധികം രൂപ വരുന്ന മുറി വാടകയും സിനിമാ നിർമാണ കമ്പനി അടച്ചിരുന്നില്ല. തുടർന്നായിരുന്നു താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞത്.
മൂന്നാർ പോലീസെത്തി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഒടുവിൽ നിർമാണ കമ്പനി പണം അടച്ച് പ്രശ്‌നം പരിഹരിച്ചു.















