അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2026, 04:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധത്തിനെത്തിയ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനെ ചോദ്യം ചെയ്ത് നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശങ്ങള്‍. പ്രതിഷേധത്തിന്റെ പേരില്‍ ബാരിക്കേഡുകള്‍ മറികടക്കുന്നതും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അനുമതിയില്ലാതെ എന്തിനാണ് ജന്തര്‍ മന്ദറില്‍ എത്തിയതെന്ന് കോടതി നേതാക്കളോട് ചോദിച്ചു. കേസ് പരിഗണിക്കാന്‍ സ്പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇരിക്കെ എന്തിനാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും ആരാഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ നിലവിലിരിക്കെ അവ മറികടന്ന് കോടതിയെ സമീപിച്ചതിലെ യുക്തിയും ഹൈക്കോടതി ചോദ്യം ചെയ്തു. പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്വം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നേതാക്കള്‍ ബാരിക്കേഡുകള്‍ മറികടക്കുമ്പോള്‍ മറ്റുള്ളവരും അതേ വഴി പിന്തുടരാന്‍ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും നിരീക്ഷിച്ചു.

വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമത്തിലേക്കും തീവയ്പ്പിലേക്കും കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിലേക്കും വഴിമാറിയിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. പ്രതിഷേധങ്ങള്‍ നിയന്ത്രണം വിട്ടാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ ഗൗരവമാണ് ഈ പരാമര്‍ശങ്ങളിലൂടെ വ്യക്തമാക്കിയത്. സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും പ്രായത്തെക്കുറിച്ചും കോടതി ചോദിച്ചു. ഇരുവരും ജെന്‍സി വിഭാഗത്തില്‍പ്പെടുന്നവരല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ നിയമവ്യവസ്ഥകളെ അവഗണിക്കുന്ന സമീപനത്തോടുള്ള വിയോജിപ്പും കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രകടമായി.

നേരത്തെ നല്‍കിയ ബോണ്ടിലെ വ്യവസ്ഥകള്‍ നേതാക്കള്‍ ലംഘിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആദ്യത്തെ ബോണ്ട് വ്യവസ്ഥയുടെ ലംഘനം തന്നെ തുടര്‍നടപടികള്‍ക്ക് കാരണമാകില്ലേയെന്നും കോടതി ചോദിച്ചു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ നിരീക്ഷണങ്ങള്‍. ജുഡീഷ്യല്‍ കസ്റ്റഡി ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജി സൗരവ് ദാസും അശുതോഷ് റാങ്കയും പിന്‍വലിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. സ്പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നടക്കുന്ന വാദം കേട്ടശേഷം തുടര്‍നിയമനടപടികള്‍ തീരുമാനിക്കുമെന്ന് ഇരുവരും അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രതിഷേധം നടത്താനുള്ള അവകാശത്തിനൊപ്പം നിയമപരമായ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്ന കോടതിയുടെ നിരീക്ഷണങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. പ്രതിഷേധത്തിന്റെ പേരില്‍ ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണവും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ ഉത്തരവാദിത്വവും ഇനി നടക്കുന്ന നടപടികളില്‍ പ്രധാനമാകും.

Tags: ashuthosh rankiCJP Protestdelhi high courtsourav das
Share
Tweet
SendShare

More News from this section

പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്‌ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ

ദുര്‍ഗാ പൂജയ്‌ക്കിടെ സനാതന ധർമത്തെ അധിക്ഷേപിക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള സിപിഎം നീക്കത്തിന് കോടതിയുടെ താക്കീത്

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

Latest News

കേരളത്തില്‍ അഞ്ച് ദിവസം മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നലിനും സാധ്യത

അനുമതിയില്ലാതെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം; ഇരുവരും ജെന്‍സിയുമല്ല; സിജെപി നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം, ബാരിക്കേഡ് മറികടന്നതിലും ചോദ്യം

കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, നാല് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

കോവളം സ്പാ പീഡനക്കേസ്: സ്പാ ശൃംഖലയിലെ പ്രധാന കണ്ണി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ്; നാല് ബാങ്ക് അക്കൗണ്ടുകളില്‍ അസ്വാഭാവിക ഇടപാടുകള്‍

ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം ഒന്നും ഒത്തില്ല! ഒടുവിൽ സിപിഎം പാർട്ടി ഓഫിസിൽ വിദ്യാരംഭച്ചടങ്ങും

ഡയാലിസിസിന് പോയ രോഗിയുടെ വീട്ടിൽ മോഷണം; നാലര പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നു

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies