ഇംഫാൽ : അസം റൈഫിൾസ് കമാൻഡർ ഉൾപ്പെടെ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎയ്‌ക്ക് വിടാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മണിപ്പൂർ സർക്കാർ അന്വേഷണ ഏജൻസിയ്ക്ക് കത്ത് നൽകി. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.
പീപ്പിൾസ് ലിബറേഷൻ ആർമിയും, മണിപ്പൂർ നാഗ പീപ്പിൾസ് ഫ്രണ്ടുമാണ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ആക്രമണം നടത്തിയ ഭീകരർക്കായി കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. സംഭവത്തിൽ സർക്കാർ നിർദ്ദേശപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കമാൻഡർ വിപ്ലവ് ത്രിപാഠിയുൾപ്പെടെയുള്ള അസം റൈഫിൾസ് സംഘത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ത്രിപാഠിയും, ഭാര്യയും കുഞ്ഞും ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ആറ് പേർക്ക് പരിക്കേറ്റിരുന്നു.
Comments