തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സെക്ക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ(75) ആണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺ ദേവ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ അരുൺദേവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതിനിടെ അരുൺ ദേവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടണ്ട്. ആരോഗ്യ വകുപ്പ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രൊഫഷണൽ സെക്യൂരിറ്റി എന്ന ഏജൻസിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ11.30 ഓടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും മുത്തശ്ശിയ്‌ക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാൻ മുകളിലത്തെ നിലയിൽ നിന്നും താഴെയെത്തി മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. അരുണിനെ ഗേറ്റിൽ തടഞ്ഞു നിർത്തുകയും കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇതിനുമുൻപും സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Comments