ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും,ക്രമസമാധാന നില ഭംഗിയായി പരിപാലിക്കുകയും ചെയ്യേണ്ട പോലീസ് തന്നെ വിവാദങ്ങളിൽ പെട്ടുഴലുകയാണ് .
സമീപ കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുപ്രസിദ്ധ കേസുകളിലെല്ലാം പോലീസ് സേനയ്‌ക്ക് നേരെയും ആരോപണം ഉയരുന്നുണ്ട്
മോൺസൺ മാവുങ്കലിന്റെ വിവാദ ഇടപാടുകളിൽ ഉന്നത പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം വ്യക്തമായിരുന്നു .കേസുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ സഹായിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിരുന്നു .
മോഡലുകൾ അപകടത്തിൽ മരിച്ച ദിവസം,കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയിൽ ഉന്നത പോലീസുദ്യോഗസ്ഥൻ പങ്കെടുത്തതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.പോലീസുദ്ദ്യോഗസ്ഥനെ സംരക്ഷിക്കാൻ വേണ്ടിയാണു ഹോട്ടൽ ഉടമ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് സൂചന.ഇത് ശരി വയ്‌ക്കുന്ന രീതിയിൽ ആണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം .
കൊല്ലം അഞ്ചൽ സ്വദേശിനിയുമായി ബന്ധപ്പെട്ട ഹണിട്രാപ് പോലീസ് സേനയിൽ ഉയർത്തിയ വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല .നിരവധി പോലീസുകാരാണ് യുവതിയുടെ കെണിയിൽപ്പെട്ടത് .
കേരളത്തിലെ ഭീകരവാദ ശൃംഖലയുമായും പോലീസ് സേനയിലെ ചിലർക്ക് ബന്ധമുണ്ട്.’പച്ചവെളിച്ചം’എന്ന വാട്സ്ആപ് ഗ്രൂപ്പ് വഴി സേനയിലെ ഇസ്ലാമിക മത മൗലിക വാദികളായ പോലിസുകാർ പരസ്പരം വിവരങ്ങൾ കൈമാറിയിരുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .നിലവിൽ പേര് മാറ്റി ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട് .
കോഴിക്കോട് ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ പോപുലർ ഫ്രണ്ടുകാർക്ക് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോർത്തി നൽകിയതും പോലീസുകാർ തന്നെയായിരുന്നു.സേനയിലെ ഭീകര സാന്നിദ്ധ്യം സംബന്ധിച്ച് അന്ന് ചേവായൂർ സിഐ ഇന്റെലിജൻസ് എഡിജിപിക്ക് കത്തയച്ചിരുന്നു.
കേരളത്തിൽ വ്യാപിക്കുന്ന ലഹരി -മയക്ക്മരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് ചില പോലീസുദ്യോഗസ്ഥർക്കുള്ള ബന്ധം രഹസ്യാനേഷണ ഏജൻസികൾ റിപ്പോർട് ചെയ്തിട്ടുണ്ട്.
കൊട്ടേഷൻ,റിയൽ എസ്റ്റേറ്റ്,ക്വാറി മാഫിയ,എന്നിവയുമായി ബന്ധപ്പെട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം ആരോപണവിധേയരാണ്.
സ്റ്റേഷനുകളിൽ പരാതിമായെത്തുന്നവരോടുള്ള മോശമായ പെരുമാറ്റം,വാഹന പരിശോധനയുടെ പേരിൽ കയ്യേറ്റം,ഇങ്ങിനെ ആരോപണപ്പെരുമഴയാണ് പോലീസിനെതിരെ.പോലീസിനെതിരെ കത്തെഴുതി വെച്ചാണ് ആലുവയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
അതെസമയം സിപിഎം അനുഭാവികളായ പോലീസുകാർക്ക് വഴിവിട്ട സഹായം ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതായുള്ള പരാതി സേനയിൽ നിന്നും ഉയരുന്നുണ്ട് .
തീവ്ര വാദം ,ലഹരിക്കടത്ത്,ക്വട്ടേഷൻ അക്രമങ്ങൾ,ഇങ്ങിനെ സംസ്ഥാനത്ത് നിർബാധം നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്.
അഭ്യന്തര വകുപ്പിന്റെ സമ്പൂർണ്ണ പരാജയം ആണിതെന്നാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്ന ആക്ഷേപം
















Comments