കൊച്ചി : ശബരിമലയിൽ ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദൻ. ശബരിമല ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
“കൊറോണയ്ക്ക് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതിൽ സന്തോഷം തോന്നി. ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്,” സോഷ്യൽ മീഡിയയിൽ ഉണ്ണി കുറിച്ചു.
മേപ്പടിയാൻ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനവും ശബരിമല സന്നിധാനത്ത് വച്ച് നടന്നു. നടൻ രാഹുൽ മാധവാണ് ശബരിമല കൊടിമരചുവട്ടിൽ വച്ച് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് നൽകി പ്രകാശനം ചെയ്തത് .
ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്.പി. പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ചിത്രത്തിലെ ‘ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. കാര്‍ത്തിക്,നിത്യ മാമെന്‍ എന്നിവരാണ് ഗാനം ആലപിച്ചത്.ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Comments