ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വെള്ളത്തിന്റെ അളവ് 141.65 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്നും ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിയതിനാലാണ് ജലനിരപ്പ് ഉയർന്നത്. കേരളത്തിൽ മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ് തമിഴ്നാട് വെളളം കൊണ്ടുപോകുന്നത് നിർത്തിയത്. റൂൾ കർവ് അനുസരിച്ച് 30-ാം തീയതി വരെ 142 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2400.80 അടിയിൽ താഴെയാണ് ജലനിരപ്പ്. ഇടുക്കിയിൽനിന്ന് പരമാവധി വെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടു പോകുന്നുണ്ട്. 2401 അടിയിൽ എത്തിയാലാണ് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ഓറഞ്ച് അലർട്ട് ലെവലിൽ എത്തിയ ശേഷവും മഴ തുടർന്നാൽ അണക്കെട്ട് വീണ്ടും തുറന്നേക്കും.
Comments