മന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി; ഏരിയ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത് കുലംകുത്തികൾ; നീക്കം ആറൻമുള സീറ്റിൽ കണ്ണുവെച്ചെന്നും മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി; ഏരിയ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത് കുലംകുത്തികൾ; നീക്കം ആറൻമുള സീറ്റിൽ കണ്ണുവെച്ചെന്നും മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 05:47 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം നേരിട്ട ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് പാർട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. വിമർശനം ഉന്നയിച്ചത് കുലംകുത്തികളാണെന്നും ആറൻമുള സീറ്റിൽ കണ്ണുവെച്ചാണ് പാർട്ടി നേതാക്കളുടെ ഒത്താശയോടെ ഇത്തരം നീക്കം നടക്കുന്നതെന്നും ജില്ലാ സെക്രട്ടറി മറുപടി നൽകി. രണ്ട് ദിവസമായി നടന്ന ഏരിയ സമ്മേളനത്തിന്റെ സമാപന പരിപാടിയിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി.

സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണെന്നും നേതാക്കൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമ്മേളനത്തിൽ പ്രതിനിധികൾ വീണ ജോർജ്ജിനെതിരെ വിമർശനം ഉന്നയിച്ചത്. ഇത് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. പാർട്ടിക്കും ഇത് നാണക്കേടായി. ഈ സാഹചര്യത്തിലാണ് ഉദയഭാനുവിന്റെ മറുപടി.

വീണ ജോർജ്ജിനെതിരെ വ്യക്തിഹത്യ നടത്താൻ 2016 മുതൽ പലരും ശ്രമിക്കുന്നതായി ഉദയഭാനു ചൂണ്ടിക്കാട്ടി. കുലംകുത്തികളാണ് ഇതിന് പിന്നിൽ. ഇങ്ങനെ പോയാൽ മൂന്ന് വർഷം കഴിഞ്ഞ് നടക്കുന്ന സമ്മേളനത്തിൽ ഈ കുലംകുത്തികൾ പാർട്ടിയിൽ ഉണ്ടാവില്ല. എല്ലാവരെയും വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും പാർലമെന്ററി മോഹവുമായി ആറൻമുള സീറ്റിൽ കണ്ണുവെച്ച നേതാക്കളാണ് വിമർശനത്തിന് പിന്നിലെന്നും ഉദയഭാനു പറഞ്ഞു.

നഗരസഭ കേന്ദ്രീകരിച്ച് ജില്ലാ കമ്മറ്റി അംഗത്തിന്റെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നതായി ആരോപണം ശക്തമാണ്. അണികൾക്കും ഇത്തരം അഭിപ്രായങ്ങൾ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വീണ ജോർജ്ജിന്റെ എംഎൽഎ എന്ന നിലയിലുളള വീഴ്ചകളെ പലരും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ പിണറായി വിജയനുമായുളള അടുപ്പം ഉൾപ്പെടെയാണ് വീണ്ടും ആറൻമുളയിൽ മത്സരിക്കാൻ വീണയ്‌ക്ക് തുണയായ ഘടകങ്ങൾ.

Tags: veena georgeCPIM Pathanamthitta
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies