പൊതുജനങ്ങളെ ദ്രോഹിക്കുന്ന പോലീസുകാരെ കേരളത്തിൽ ധാരാളം കേട്ടിട്ടുണ്ട് . എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇതാ ഒരു എസ് ഐ വിരമിച്ച് പോകുമ്പോൾ പൊട്ടിക്കരയുന്ന ജനങ്ങൾ . സംഭവം കേരളത്തിലല്ല, ഗുജറാത്തിലാണ് .
ഖേദ്ബ്രഹ്മ പട്ടണത്തിലെ എസ് ഐ വിശാൽഭായ് പട്ടേലിനാണ് നാട്ടുകാർ വികാരനിർഭരമായ വിടവാങ്ങൽ നൽകിയത് . പ്രദേശവാസികളുമായും പോലീസ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുമായും ഇദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു . അതുകൊണ്ടാണ് വിശാൽഭായ് പട്ടേലിന്റെ സ്ഥലംമാറ്റ സമയത്ത് എല്ലാവരും കണ്ണീരണിഞ്ഞത് .
സ്റ്റേഷനിലെത്തിയ ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും കരഞ്ഞുകെട്ടിപിടിച്ചാണ് എസ്ഐക്ക് യാത്രയയപ്പ് നല്‍കിയത്. ജനങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ എസ് ഐയുടെ കണ്ണുകളും നിറഞ്ഞൊഴുകി.സ്ഥലത്തുണ്ടായിരുന്നവർ അദ്ദേഹത്തിനു മേൽ പൂക്കളും വർഷിച്ചു. ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്
ഖേദ്ബ്രഹ്മ പോലീസ് സ്റ്റേഷനിൽ രണ്ട് വർഷത്തോളം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് വിശാൽഭായ് പട്ടേലിന് സ്ഥലംമാറ്റം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്ഥലംമാറ്റം അറിഞ്ഞതോടെ യാത്രയയപ്പ് നൽകാൻ നാട്ടുകാരും പോലീസ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരും കൂട്ടത്തോടെ തടിച്ചുകൂടി.
ഒരു ഉദ്യോഗസ്ഥനും ജനങ്ങളുടെ യഥാർത്ഥ സുഹൃത്തും എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Comments