എഡിസന്റെ തലച്ചോറിൽ 'ബൾബ്' കത്തിയത് ഇങ്ങനെയാണ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

എഡിസന്റെ തലച്ചോറിൽ ‘ബൾബ്’ കത്തിയത് ഇങ്ങനെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2021, 05:12 pm IST
FacebookTwitterWhatsAppTelegram

ബൾബുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ദാ ഇതുപോലെ ഇരുട്ടിലായേനെ നമ്മുടെ ജീവിതം. ഈ അവസ്ഥയിൽ നിന്നും നമ്മെ രക്ഷിച്ചത് ഇലക്ട്രിക് ബൾബുകളുടെ കണ്ടുപിടിത്തമാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസനാണ് ബൾബ് കണ്ടുപിടിച്ചതെന്നകാര്യം നമുക്ക് ഏവർക്കും അറിയാം. എന്നാൽ എങ്ങിനെയായിരുന്നു ഈ കണ്ടുപിടിത്തം എന്നാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

ഒരു നേരം പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ കറന്റ് പോകുന്നത് നമുക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നും അല്ല. മെഴുകുതിരിക്കോ… മണ്ണെണ്ണ വിളക്കിനോ ഒന്നും തന്നെ ഈ പ്രശ്നം പരിഹരിക്കാനുമാകില്ല. ഇതിന് നമ്മുടെ ബൾബുകൾ തന്നെ വേണം…

1879 ലാണ് തോമസ് ആൽവാ എഡിസൻ ഇലക്ട്രിക് ബൾബ് കണ്ടുപിടിച്ചത്. നിരവധി പരാജയങ്ങൾക്ക് പിന്നാലെ ലഭിച്ച വിജയമായിരുന്നു ബൾബുകൾ. എഡിനസു മുൻപു തന്നെ വൈദ്യുതി പ്രകാശം എന്ന പ്രതിഭാസം നിരവധി ശാസ്ത്രജ്ഞൻമാരെ ആകർഷിച്ചിരുന്നു. ഇതിന്റെ ഫലമായുണ്ടായ കണ്ടുപിടിത്തങ്ങളുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു എഡിസന്റെ പരീക്ഷണങ്ങൾ.

1812ൽ പ്രശസ്ത ശാസ്ത്രജ്ഞനായ ഹംഫ്രി ഡേവി ഇലക്ട്രിക് ലൈറ്റ് കണ്ടുപിടിച്ചതോടെയാണ് വൈദ്യുതിയെ എങ്ങിനെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിച്ച് ഫല പ്രദമായി ഉപയോഗിക്കാമെന്നത് സംബന്ധിച്ച പരീക്ഷണങ്ങൾ ഉടലെടുത്തത്. രണ്ട് വയറുകൾ ബാറ്ററിയിലും, ഒരു കാർബൺ ദണ്ഡിലും ഘടിപ്പിച്ചപ്പോൾ കാർബൺ കത്തിയെരിയുന്നതായി ഹംഫ്രി ഡേവി കണ്ടു. ഇങ്ങനെയാണ് അദ്ദേഹം ആദ്യത്തെ ഇലക്ട്രിക് ലൈറ്റ് കണ്ടുപിടിച്ചത്. വൈദ്യുത ദീപം അഥവാ ഇലക്ട്രിക് ആർക്ക് എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്. ഇന്നാൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നത് ഇത്തരം ലൈറ്റുകളുടെ പ്രധാന പരിമിതിയായിരുന്നു. കാരണം ഇതിന്റെ നേരം അധിക നേരം നിലനിൽക്കില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം പഴയപടി തുടർന്നു. അതായത് ആളുകൾ ഇരുട്ടിൽ തന്നെ ജീവിച്ചു.

ഇതിനിടെ ഹംഫ്രി ഡേവിയുടെ പരീക്ഷണങ്ങളെ പിന്തുടർന്ന് നിരവധി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ നിരവധി പരീക്ഷണങ്ങളുടെ ഫലമായി 1860 ൽ സർ ജോസഫ് വിൽസൺ സ്വാൻ ആദ്യമായി ഫിലമെന്റ് ഉപയോഗിച്ചുള്ള വൈദ്യുത ദീപം നിർമ്മിച്ചു. കാർബൺ ഫിലമെന്റുകളായിരുന്നു അദ്ദേഹം വൈദ്യുത ദീപത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് പെട്ടെന്ന് കത്തിപോകുന്നത് ഇതിന്റെ പോരായ്മയായിരുന്നു.

സ്വാനിന്റെ വൈദ്യുത ദീപത്തിൽ നിന്നാണ് ഫിലമെന്റ് എന്ന ആശയം തോമസ് എഡിസന് ലഭിച്ചത്. ഫിലമെന്റുകളായി ഉപയോഗിക്കാൻ കഴിയുന്ന ലോഹങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ. ആയിരത്തോളം ലോഹങ്ങൾ അദ്ദേഹം തന്റെ പരീക്ഷണത്തിന് വിധേയമാക്കിയെന്നാണ് പറയപ്പെടുന്നത്. ഓരോ പരീക്ഷണം പരാജയപ്പെടുമ്പോഴും അദ്ദേഹം നിരാശനാകുന്നതിന് പകരം അതിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊള്ളുകയായിരുന്നു ചെയ്തിരുന്നത്. പരീക്ഷണം പരാജയപ്പെടുമ്പോൾ ഫിലമെന്റ് ആക്കാൻ കഴിയാത്ത ഒരു ലോഹം കൂടി കണ്ടെത്തിയല്ലോ എന്നായിരുന്നു അദ്ദേഹത്തന്റെ സന്തോഷം.

ഇത്തരത്തിൽ പരീക്ഷണത്തിനിടെ ഒരിക്കൽ ഓക്സിജൻ ഇല്ലാത്ത ബൾബിനുള്ളിൽ കാർബൺ ഫിലമെന്റ് കത്തിച്ചപ്പോൾ അത് ഏറെ നേരം നിന്ന് കത്തുന്നത് അദ്ദേഹം കണ്ടു. ഇതോടെയായിരുന്നു ബൾബിന്റെ പിറവി. 1879 ൽ തുടർച്ചയായി 40 മണിക്കൂർ നേരം അണയാതെ കത്തുന്ന ഇലക്ട്രിക് ബൾബ് അദ്ദേഹം കണ്ടുപിടിച്ചു. എങ്കിലും തന്റെ പരീക്ഷണങ്ങൾ അവസാനിപ്പക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മികച്ച ഫിലമെന്റ് നിർമ്മിക്കുന്നതിന് വേണ്ടിയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണം. അങ്ങിനെ തുടർച്ചയായി 1500 മണിക്കൂർ നേരം കത്തുന്ന കാർബൺ ഫിലമെന്റുകൾ അദ്ദേഹം വികസിപ്പിച്ചെടുത്തു.

കാർബൺ കത്തുമ്പോൾ ബൾബിൽ കരിപിടിക്കുക പതിവായിരുന്നു. 1903 ൽ വില്ലിസ് ആർ വിറ്റ്നി കരിപിടിക്കാത്ത ഫിലമെന്റ് കണ്ടുപിടിച്ചു. 1910 ൽ വില്യം ഡേവിഡ് കൂളിജ് കൂടുതൽ സമയം കത്തിജ്വലിക്കുന്ന ടംഗ്സ്റ്റൺ ഫിലമെന്റ് കണ്ടുപിടിച്ചതോടെ ബൾബുകളുടെ പ്രചാരം വർദ്ധിച്ചു. ഇന്നത്തെ ബൾബുകളിൽ ഉപയോഗിക്കുന്നത് ഡേവിഡ് കൂളിജിന്റെ ഈ ടംഗ്‌സ്റ്റൺ ഫിലമെന്റാണ്‌

Tags: bulb
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies