കൊച്ചി ; വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ചനടത്തുമെന്ന് സിപിഎം സെക്രട്ടറി എ.വിജയരാഘവന്. മസ്ജിദുകൾ കേന്ദ്രീകരിച്ച് സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന മുസ്ലീം ലീഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വഖഫ് നിയമനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുമെന്ന് പാർട്ടി സെക്രട്ടറി പ്രസ്താവിച്ചിരിക്കുന്നത് .
മസ്ജിദുകളിൽ സര്‍ക്കാരിനെതിരെ പ്രചാരണം ആഹ്വാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന കാര്യം ആരും ചെയ്യരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെയാണ് വികസനം തടയാന്‍ പ്രതിപക്ഷം ഒന്നിപ്പിക്കുന്നതെന്നും എ.വിജയരാഘവന് പറഞ്ഞു.
തിരുവനന്തപുരത്തും കോഴിക്കോടും ബഹുജനറാലി സംഘടിപ്പിക്കുന്നതിനൊപ്പം വെള്ളിയാഴ്ച്ച പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുമെന്നുമാണ് മുസ്ലീം ലീഗ് അറിയിച്ചത്.
Comments