തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി സംവിധായകൻ പ്രിയദർശൻ. ക്ഷേത്രത്തിലെ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും, മറ്റ് സാധനങ്ങളും പുതുക്കുന്നതിനും, ഉപയോഗ ശൂന്യമായവ പുതുക്കുന്നതിനും വഴിപാടായി അദ്ദേഹം പണം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനവഴിപാട് ആണ് കൃഷ്ണനാട്ടം.
രണ്ട് ലക്ഷം രൂപയാണ് വഴിപാടായി നൽകിയത്. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ദേവസ്വം ബോർഡിന് പണം കൈമാറിയത്. പണത്തിന്റെ ചെക്ക് ആണ് അദ്ദേഹം നൽകിയത്.
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്‌ക്കാർ തിയറ്ററുകളിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രദർശനം. ഇന്നു മുതലാണ് മരയ്‌ക്കാർ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
Comments