ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജയ് ശ്രീറാം വിവാദത്തിന് പിന്നാലെ ദേശീയഗാനത്തെയും അവഹേളിച്ചു; ജനഗണമന പാടുമ്പോൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു; മമതയ്‌ക്കെതിരെ പരാതി നൽകി ബിജെപി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 09:52 am IST
FacebookTwitterWhatsAppTelegram

മുംബൈ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ പരാതി നൽകി മുംബൈയിലെ ബിജെപി നേതാവ്. ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തിലാണ് മമതയ്‌ക്കെതിരെ ബിജെപി നേതാവ് മുംബൈ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ മമതയ്‌ക്കെതിരെ ബിജെപി നേതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിനെത്തിയപ്പോഴായിരുന്നു മമത ദേശീയ ഗാനത്തോട് മര്യാദകേട് കാണിച്ചത്. വാർത്താ സമ്മേളനത്തിന് മുന്നോടിയായി കോൺഫറൻസ് ഹാളിൽ ദേശീയ ഗാനം ആലപിച്ചിരുന്നു. എന്നാൽ മമതാ ബാനർജി ഇത് വകവയ്‌ക്കാതെ സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

സമ്മേളനത്തിനെത്തിയ മാദ്ധ്യമ പ്രവർത്തകരും മറ്റുള്ളവരും എഴുന്നേറ്റ് നിന്നു. എന്നാൽ കസേരയിൽ നിന്നും എഴുന്നേൽക്കാതിരുന്ന മമതാ ബാനർജി ഇരുന്നുകൊണ്ടുതന്നെ ദേശീയ ഗാനത്തിന്റെ അഞ്ചാറ് വരിമാത്രം പാടി അവസാനിപ്പിക്കുകയായിരുന്നു. എഴുന്നേറ്റ് നിൽക്കാത്തത് മറ്റ് നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും മമത ഇത് അവഗണിച്ചു. ദേശീയ ഗാനത്തോട് അപമര്യാദയായി പെരുമാറുന്ന മമതാ ബാനർജിയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്.

ദേശീയഗാനത്തോട് അപമര്യാദയായി പെരുമാറിയ മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ബംഗാൾ ഘടകവും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ മമതാ ബാനർജി ബംഗാളിന്റെയും, രാജ്യത്തിന്റെയും സംസ്‌കാരത്തെ അപമാനിച്ചുവെന്നും, ദേശീയ ഗാനത്തെ അപമാനിച്ചതിലൂടെ രവീന്ദ്രനാഥാ ടാഗോറിനെ അധിക്ഷേപിച്ചുവെന്നും ബംഗാളിലെ ബിജെപി ഘടകം പ്രതികരിച്ചു.

ഇന്ത്യൻ ദേശീയതയുടെ പ്രധാനമുഖ മുദ്രയാണ് ദേശീയഗാനമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സമൂഹത്തിലെ പ്രധാന സ്ഥാനത്ത് തുടരുന്നവർ ദേശീയ ഗാനത്തെ നിന്ദിക്കരുത്. ദേശീയ ഗാനത്തെ വികലമാക്കി പാടി മമതാ ബാനർജി ഇത് ചെയ്തുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Our national anthem is one of the most powerful manifestation of our national identity. The least people holding public office can do is not demean it.

Here is a mutilated version of our national anthem sung by Bengal CM. Is India’s opposition so bereft of pride and patriotism? pic.twitter.com/wrwCAHJjkG

— Amit Malviya (@amitmalviya) December 1, 2021

Tags: west bengalCMmamatha banarjeeNational Anthem
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies