കണ്ണൂർ : റെയിൽ വേ പാളത്തിൽ കല്ല് വച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശ് റാസിപ്പൂർ സ്വദേശി ഡബ്ലു (25 ) ആണ് അറസ്റ്റിലായത് . പുന്നോൽ പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ കല്ല് കണ്ടത് .
കോയമ്പത്തൂർ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ കടന്ന് പോകുന്നതിനിടയിലാൺ` പാളത്തിൽ കല്ല് ഉള്ളത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത് . ഉടൻ ട്രെയിൻ നിർത്തി കല്ല് മാറ്റിയ ശേഷമാണ് ട്രെയിൻ മുന്നോട്ട് എടുത്തത് .
റെയിൽ വേ എഞ്ചിനീയർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ തലശ്ശേരി പോലീസാണ് സംഭവത്തിനു പിന്നിൽ ഇതരഭാഷാ തൊഴിലാളിയാണെന്ന് കണ്ടെത്തിയത് . തുടർന്നായിരുന്നു അറസ്റ്റ് .പെട്ടിപ്പാലത്തിനു പുറമേ തലശ്ശേരിയ്ക്കും , എടക്കാടിനുമിടയിലെ പാളത്തിലും ഇയാൾ കല്ല് വച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments