ഒന്നും രണ്ടുമല്ല, ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ; സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കിയവർക്കുളള മറുപടിയെന്ന് പാർട്ടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നും രണ്ടുമല്ല, ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ; സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കിയവർക്കുളള മറുപടിയെന്ന് പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 04:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഒന്നും രണ്ടുമല്ല, പേരിന് ഒരാളെ തെരഞ്ഞെടുത്ത് ചരിത്രസംഭവമായി വീമ്പിളക്കുകയല്ല, സംസ്ഥാനത്തെ ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുളള വനിതാമുന്നേറ്റത്തിന്റെ മുന്നണിപ്പോരാളികളായി മാറുകയാണ് ബിജെപി.

സ്ത്രീശാക്തീകരണത്തിന്റെ പ്രധാന്യം വെറും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൊണ്ടുവന്ന് ജനശ്രദ്ധ നേടിയിട്ടുള്ള പാരമ്പര്യമാണ് ബിജെപിയുടേതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മണ്ഡല പുനക്രമീകരണത്തോടെ സംസ്ഥാനത്ത് ബിജെപിക്ക് 280 മണ്ഡലം പ്രസിഡന്റുമാരെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതിലാണ് 18 വനിതാനേതാക്കളെയും ഉൾപ്പെടുത്തിയത്.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ നിരവധി വനിതാസ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് പുതിയ മണ്ഡലം പുനഃക്രമീകരണത്തിൽ നേതൃസ്ഥാനത്തേക്ക് 18 വനിതകളെ ഉയർത്തിക്കൊണ്ടുവന്നത്. സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കി വിവേചനത്തിന്റെ നവോത്ഥാനമതില് കെട്ടിയവർക്കുള്ള കൃത്യമായ രാഷ്‌ട്രീയമറുപടിയാണ് ബിജെപിയുടെ ഈ ചുവടുവെപ്പെന്ന് നേതാക്കൾ പറയുന്നു.

ഭാവിയിൽ കേരളത്തിൽ നിന്ന് നിരവധി വനിതാ എംഎൽഎമാരെയും എംപിമാരെയും രാജ്യത്തിന് സംഭാവന ചെയ്യാനുള്ള പരിശ്രമത്തിന്റെ അടിത്തറയ്‌ക്കാണ് ഇപ്പോൾ കേരള ബിജെപി തുടക്കമിട്ടിരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. വനിതാ നേതാക്കൾ അടക്കം ബിജെപിയുടെ നടപടിയെ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

സമസ്തമേഖലകളിലും ലിംഗഭേദമെന്യേ തുല്യപ്രാധാന്യം വേണമെന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. സ്ത്രീകൾക്ക് മുന്നോട്ടുവരാനുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച നരേന്ദ്രമോദി സർക്കാർ രാഷ്‌ട്രീയത്തിലും ഭരണകാര്യത്തിലും സ്ത്രീകളെ സുപ്രധാനപദവികൾ നൽകി ആദരിച്ചിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവരവിൽ 11 വനിതകളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ 17 വർഷത്തിനുള്ളിൽ മന്ത്രിപദവിയിലെത്തിയ വനിതകളുടെ എണ്ണത്തിൽ ഏറ്റവും വലിയ സംഖ്യയാണിത്.

Tags: BJP keralaബിജെപി
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies