ചെന്നൈ : വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്ഇളയരാജ. എം.മണികണ്ഠന്സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരേയാണ് പരാതി . ചിത്രത്തില്‍നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക്ക് യൂണിയനില്പരാതി നല്‍കിയത്.
ചിത്രത്തില്നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങൾ തൃപ്തികരമല്ലെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രസ്താവന . തുടര്‍ന്ന് സംഗീത സംവിധായകന്സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.
ചിത്രത്തിന്റെ പുതിയ ട്രെയ്ലര്കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. സംഗീത സംവിധാനത്തിൽ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്ഈ നീക്കം നടത്തിയതെന്ന് ഇളയരാജ പരാതിയിൽ പറയുന്നു .
Comments