പഞ്ചാബ് പിടിക്കുമെന്ന് കെജ് രിവാൾ; ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് പിടിക്കുമെന്ന് കെജ് രിവാൾ; ഡൽഹി സർക്കാരിന്റെ ഭരണവീഴ്ചകൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 07:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധം നടത്തിയ അരവിന്ദ് കെജ് രിവാളിനും ആം ആദ്മി പാർട്ടിക്കും മറുപടിയായി അതേനാണയത്തിൽ ഡൽഹി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഞായറാഴ്ച ഡൽഹിയിലെ കെജ് രിവാളിന്റെ വസതിക്ക് മുൻപിൽ നടന്ന ഗസ്റ്റ് അദ്ധ്യാപകരുടെ പ്രതിഷേധത്തിൽ പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും പങ്കുചേർന്നു.

ഗസ്റ്റ് അദ്ധ്യാപകർ നടത്തിയ സംയുക്ത ധർണയിലാണ് സിദ്ധുവും പങ്കെടുത്തത്. പഞ്ചാബ് സർക്കാരിനെതിരെ കെജ് രിവാൾ ആക്രമണം ശക്തമാക്കിയതോടെ ഡൽഹി സർക്കാരിനെതിരെ സമാനമായ പ്രതിഷേധമുയർത്താനാണ് കോൺഗ്രസിന്റെ നീക്കം. സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗസ്റ്റ് അദ്ധ്യാപകർ പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാരിനെതിരെ മൊഹാലിയിൽ അദ്ധ്യാപകർ നടത്തിയ സമരത്തിനൊപ്പം കെജ് രിവാൾ അണിചേർന്നിരുന്നു. മാത്രമല്ല ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോഡിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ മണ്ഡലത്തിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഡൽഹിയിൽ കെജ് രിവാൾ സർക്കാരിനെതിരെ കോൺഗ്രസ് അതേ നാണയത്തിൽ തിരിച്ചടിച്ചത്.

പ്രതിഷേധവേദിയിൽ സമരക്കാർക്കൊപ്പം സിദ്ധുവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ട്വിറ്ററിലൂടെ എഎപി സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകയെയും സിദ്ധു വിമർശിച്ചു. ഗസ്റ്റ് അദ്ധ്യാപകരെ ബോണ്ട് നൽകിയ തൊഴിലാളികളായി മാത്രമാണ് കെജ് രിവാൾ സർക്കാർ കണക്കാക്കുന്നതെന്നും സിദ്ധു പറഞ്ഞു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിൽ ഡൽഹിയിലെ വിദ്യാഭ്യാസ മാതൃകയാണ് എഎപി പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്ന ഒരു ഘടകം. ഇത് പൊളിച്ചെഴുതുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ഡൽഹിയുടെ വിദ്യാഭ്യാസ മോഡൽ കരാർ വിദ്യാഭ്യാസം പോലെയാണെന്നും അഞ്ച് വർഷത്തിനുളളിൽ ഡൽഹിയിലെ തൊഴിലില്ലായ്മ അഞ്ച് മടങ്ങായി ഉയർന്നുവെന്നും സിദ്ധു വിമർശിച്ചു.

Tags: aravind kejriwalAAPNavjot Singh SidhuCongress Protest
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies