സന്നിധാനം; ശബരിമലയിൽ സുരക്ഷാസേനയുടെ സംയുക്ത പരിശോധന. സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലുമാണ് പരിശോധന നടത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കേരള പോലീസ് കമാൻഡോകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, എൻ.ഡി.ആർ.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശരംകുത്തി, മരക്കൂട്ടം, ബെയ്ലിപാലം, അന്നദാനമണ്ഡലം, ഉരൽക്കുഴി, പാണ്ടിത്താവളം തുടങ്ങിയിടങ്ങളിലും സന്നിധാനത്തുമായിരുന്നു പരിശോധന നടന്നത്.
സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ ആർ. ആനന്ദ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, കേരള പോലീസ് കമാൻഡോ വിങ് അസി. കമാൻഡൻറ് വി.ജി. അജിത്കുമാർ, എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ മണ്ഡൽ എന്നിവർ നേതൃത്വം നൽകി.
Comments