കൊച്ചി:ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്‍മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് .ആലുവ മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
മൊഫിയയുടെ ഭർത്താവ് സുഹൈൽ,സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ.എന്നാൽ കേസിൽ പ്രതികൾക്ക് ജാമ്യം നല്കരുതെന്നാണ് പ്രോസിക്യൂഷൻ വാദം
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും,കേസിൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും.
കേസിൽ തങ്ങൾ കുറ്റക്കാരല്ലെന്നും പോലീസിന്റെ മോശം പെരുമാറ്റം കാരണമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രതികളുടെ വാദം.















