ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞു: ജീവിതം തന്നെ അത്ഭുതമായി നിക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞു: ജീവിതം തന്നെ അത്ഭുതമായി നിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 08:51 am IST
FacebookTwitterWhatsAppTelegram

ചെറിയ വൈകല്യങ്ങളിൽ പോലും നിരാശരായി ജീവിതത്തോട് മടുപ്പ് തോന്നുന്നവരാണ് മനുഷ്യരിൽ പലരും. ഇത്തരത്തിലുള്ളവർക്ക് പ്രചോദനമാവുകയാണ് ഓസ്‌ടേലിയക്കാരനായ നിക്ക്… ശാരീരിക വൈകല്യങ്ങളെ നിശ്ചയ ദാർഡ്യം കൊണ്ട് നേരിട്ട നിക്കിന്റെ ജീവിത വിജയം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിക്ക് സ്വയം അത്ഭുതമാകാൻ തീരുമാനിക്കുകയായിരുന്നു.

നിക്കോളാസ് ജെയിംസ് വുജിസെക് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. 1982ൽ ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിലായിരുന്നു ജനനം. ഏറെ കാത്തിരുന്ന് ഉണ്ടായ മകനെ കണ്ട നിമിഷം തന്നെ നിക്കിന്റെ മാതാപിതാക്കളുടെ സങ്കടം അണപൊട്ടിയൊഴുകി. പരിഹരിക്കാനാകാത്ത ശാരീരിക വൈകല്യത്തോടെയായിരുന്നു നിക്കിന്റെ ജനനം. ടെട്ര അമേലിയ സിൻട്രോം എന്ന അപൂർവ്വ വൈകല്യമാണ് നിക് വുജിസിക്കിനെ തേടിയെത്തിയത്. അതായത് ജന്മനാ കൈകാലുകൾ ഇല്ലാത്ത അവസ്ഥ.

ലക്ഷക്കണക്കിന് കുട്ടികളിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. തങ്ങളുടെ ഏക മകന് ഇത്തരത്തിൽ ഒരു അവസ്ഥയുണ്ടായത് ആ മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചു. അതിൽ ഉപരിയായി ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവരുടെ മനസിൽ. തങ്ങളുടെ മകന്റെ ഭാവിയോർത്ത് മാതാപിതാക്കൾ ഏറെ വിഷമിച്ചെങ്കിലും നിക്കിന്റെ പരിചരണത്തിനും വളർച്ചയ്‌ക്കുമാണ് പിന്നീടുള്ള ജീവിതം അവർ മാറ്റിവെച്ചത്. രണ്ട് സഹോദരന്മാരാണ് നിക്കിനുള്ളത്.

കൈകാലുകളില്ലെങ്കിലും നിക്കിന് ആവശ്യമായ വിദ്യാഭ്യാസ സൗകര്യങ്ങൾ മാതാപിതാക്കൾ ഒരുക്കി നൽകിയിരുന്നു. പ്രത്യേക രീതിയിൽ സഞ്ചരിച്ച് ക്ലാസ് മുറികളിലെത്തുന്ന നിക്ക് എല്ലാവർക്കും കൗതുകമായിരുന്നു. ചിലർ കഷ്ടം എന്ന് നെടുവീർപ്പിട്ടു, മറ്റുചിലർ വിധിയെ പഴിച്ചു. എന്നാൽ പലപ്പോഴും സഹപാഠികളിൽ നിന്നും നാട്ടുകാരിൽ നിന്നും നിക്കിന് പല അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുമെന്ന് അറിയാതെ വിഷമിച്ച ദിനങ്ങളായിരുന്നു നിക്കിന്. ഒടുവിൽ ശാരീക വൈകല്യത്തെ ചൊല്ലിയുള്ള അപമാനം മൂലം ആത്മഹത്യ ചെയ്യാൻ വരെ നിക്ക് ശ്രമിച്ചിരുന്നു.

എന്നാൽ നിക്ക് ജീവിച്ചിരിക്കണം എന്നായിരുന്നു ദൈവനിയോഗം. അതിനാൽ ആത്മഹത്യാ ശ്രമങ്ങൾ പരാജയപ്പെട്ടു. മാതാപിതാക്കളുടെ മാനസിക പിന്തുണയുടെ കരുത്തിൽ നിക്ക് തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. വീടിനുള്‌ളിൽ ആർക്കും ഭാരമാകാതെ ഒതുങ്ങി കൂടാനായിരുന്നു നിക്കിന്റെ തീരുമാനം. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നിക്ക് പ്രാർത്ഥിച്ചിരുന്നു. ഉണരുമ്പോഴേക്കും തനിക്ക് കൈകാലുകൾ തരണേയെന്ന്. എന്നാൽ ആ അത്ഭുതം ഒരിക്കലും നടന്നില്ല. ജീവിതത്തിൽ അത്ഭുതങ്ങൾ ഒരിക്കലും സംഭവിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിക്ക് സ്വയം അത്ഭുതമാകാൻ തീരുമാനിക്കുകയായിരുന്നു.

ഈ ലോകം അംഗപരിമിതർക്കുള്ളതല്ലെന്ന് ഉറച്ച് വിശ്വസിച്ച് നിക്കിന്റ അരികിലേക്ക് ഒരിക്കൽ അമ്മ ഒരു പത്രക്കടലാസുമായെത്തി. ജന്മനാ കാലുകൾ ഇല്ലാത്ത ശാരീരമായ മറ്റനേകം വിഷമതകൾ ഉള്ളൊരു വ്യക്തി വിധിയോട് പൊരുതി വിജയം കൈവരിച്ച വാർത്തയായിരുന്നു ആ പത്രക്കടലാസിൽ. അദ്ദേഹത്തിന്റെ ജീവിത വിജയം നിക്കിനെ തന്റെ ജീവിതത്തെ പറ്റി കൂടുതൽ ആഴത്തിൽ ചിന്തിക്കുന്നതിന് വഴിയൊരുക്കി. അന്ന് നിക്കിന് പ്രായം വെറും പതിനേഴ്. പഠനം നിർത്തി വീട്ടിൽ ഒതുങ്ങി കൂടാൻ ചിന്തിച്ച നിക്ക് ബിരുദപഠനത്തിന് ചേർത്തു.

തന്റെ 21-ാം വയസിൽ ബിരുദ പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ നിക്ക് ഒരു കാര്യം മനസിൽ ഉറപ്പിച്ചിരുന്നു. സ്വയം തോർക്കാൻ നമ്മൾ തയ്യാറാകുന്നത് വരെ ഒരു വൈകല്യത്തിനും നമ്മേ തോൽപ്പിക്കാനാകില്ലെന്ന്. എന്തുകൊണ്ടാണ് കാലും കൈയ്യും ഇല്ലാത്തവനായി താൻ ജനിച്ചതെന്ന കാലങ്ങളായി തന്നെ വേട്ടയാടുന്ന ചോദ്യം ഇനി അപ്രസക്തമാണെന്ന് നിക്ക് തിരിച്ചറിഞ്ഞു. തന്നെക്കാൾ ഏറെ വിഷമതകൾ അനുഭവിക്കുന്നവർ ഭൂമിയിലുണ്ടെന്ന് അവർക്കായി തനിക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകുമെന്നും നിക്ക് മനസിലാക്കി. തുടർന്ന് തന്റെ ഭാവി ജീവിതം ഒരു മോട്ടിവേഷണൽ സ്പീക്കറുടെ പരിവേഷമണിയാൻ നിക്ക് തീരുമാനിച്ചു.

അങ്ങനെ വൈകല്യവുമായി ജനിച്ച ആളുകൾക്കു പ്രചോദനമേകാൻ 2005ൽ നിക് ‘ലൈഫ് വിത്തൗട് ലിംബ്‌സ്’ എന്ന സ്ഥാപനം ആരംഭിച്ചു. ‘ആറ്റിറ്റിയൂഡ് ഈസ് ഓൾട്ടിറ്റിയൂഡ്’ എന്ന മോട്ടിവേഷനൽ സ്പീക്കിങ് കമ്പനി 2007ൽ തുടങ്ങി. തനിക്ക് ചുറ്റും താൻ കണ്ടുമുട്ടിയ ആളുകളിൽ നിന്നും വായിച്ച പുസ്തങ്ങളിൽ നിന്നും ഉൾക്കൊണ്ട അറിവുകളുടെ വെളിച്ചത്തിൽ നിക്ക് മോട്ടിവേഷണൽ ക്ലാസുകൾ എടുത്തു തുടങ്ങി. ആദ്യം നിക്കിന്റെ പ്രസംഗം കേൾക്കാൻ ആരും താത്പര്യം പ്രകടിപ്പിച്ചില്ല. അങ്ങനെ പയ്യെപയ്യെ നിക്കിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ എത്തിത്തുടങ്ങി.

ടെക്‌സസ് സ്വദേശിയായ കാനേ മിയാഹരെയെ 2012ൽ നിക് ജീവിത പങ്കാളിയാക്കി. ഇരുവർക്കും 4 കുട്ടികളാണുള്ളത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ആരുടെയും സഹായം വേണ്ട. ഗോൾഫ് , നീന്തൽ, സർഫിങ്, സ്‌കൈ ഡൈവിങ് തുടങ്ങി ഒരു സാധാരണ മനുഷ്യനു ചെയ്യാൻ സാധിക്കുന്നതെല്ലാം നിക് ചെയ്യും. അൺ സ്റ്റോപ്പബിൾ, ലിമിറ്റ്ലെസ്, സ്റ്റാൻഡ് സ്ട്രോങ് ആൻഡ് ലൗവ് വിത്തൗട്ട് ലിമിറ്റ്സ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. നിക്കിന്റെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിത പാഠം നമ്മോട് പറയുന്നത് നിങ്ങൾക്ക് കഴിയില്ലെന്ന് നിങ്ങൾ കരുതുന്ന നിങ്ങൾ ഉറച്ച് വിശ്വസിക്കുന്ന ഒന്നില്ലേ… അതിനെ കീഴ്‌പ്പെടുത്തുക എന്നതാണ്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies