ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ വ്യോമകേന്ദ്രത്തിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മേട്ടുപ്പാളയത്തുവെച്ച് പോലീസ് എസ്കോർട്ട് വാനിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മറ്റൊരു വാഹനത്തിൽ കയറ്റി സുലൂർ വ്യോമകേന്ദ്രത്തിലേക്കു യാത്ര തുടർന്നു. അപകടത്തിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം.
Comments