ബംഗളൂരു : കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ബംഗളൂരുവിലെ വ്യോമസേനാ കമാന്റോ ആശുപത്രിയിലാണ് എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
വൈകീട്ടോടെയാണ് വരുൺ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റിയത്. പരിക്കേറ്റ വരുൺ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സ നൽകുന്നതിനു വേണ്ടിയാണ് അദ്ദേഹത്തെ വ്യോമസേനാ കമാന്റോ ആശുപത്രിയിലേക്ക് മാറ്റിയത്.
സൈനിക ആശുപത്രിയിൽ നിന്നും സുലൂർ വരെ പ്രത്യേക ആംബുലൻസിലാണ് വരുൺ സിംഗിനെ എത്തിച്ചത്. അവിടെ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചു. പ്രത്യേക ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ ഉള്ളത്. അദ്ദേഹത്തെ പരിചരിക്കുന്നതിനായി ഏറ്റവും മികച്ച ഡോക്ടർമാർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൈനിക ആശുപത്രികളിൽ ഒന്നാണ് എയർഫോഴ്സ് കമാന്റോ ആശുപത്രി.
Comments