കോഴിക്കോട്: നഗരത്തിൽ എംഡിഎംഎയും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയിൽ അക്ഷയ്(24) കണ്ണൂർ ചെറുകുന്ന് സ്വദേശി ജെ.ജാസ്മിൻ(26) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് അസി.കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും സിറിഞ്ചുകളും പിടിച്ചെടുത്തു.
കൊച്ചിയിൽ തുണിക്കടയിൽ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവർത്തിക്കുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ ഇരുവരും പരിചയപ്പെട്ടത്. രണ്ടുപേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് വിവരം. കൊച്ചിയിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തി.
Comments