'ആണ്ടവൻ സൊല്ല്‌റാൻ, അരുണാചലം മുടിക്കറേൻ..' സ്റ്റൈൽ മന്നന് പുറന്തനാൾ വാഴ്ത്തുക്കൾ; വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ആണ്ടവൻ സൊല്ല്‌റാൻ, അരുണാചലം മുടിക്കറേൻ..’ സ്റ്റൈൽ മന്നന് പുറന്തനാൾ വാഴ്‌ത്തുക്കൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 06:29 pm IST
FacebookTwitterWhatsAppTelegram

ഇന്നും ആയിരക്കണക്കിന് അഭിനയമോഹികളെ പ്രചോദിപ്പിക്കുന്നതാണ് ഒരു ബസ് കണ്ടക്ടർ തമിഴകത്തിന്റെ മുഴുവൻ സൂപ്പർ സ്റ്റാറായി മാറിയ കഥ.. വെറുമൊരു അഭിനേതാവിൽ നിന്നും ഒരു ജനതയുടെ ജീവനാഡിയായി മാറിയ സ്റ്റൈൽ മന്നന്റെ കഥ.. ഇന്നും ഒരു സാധാരണക്കാരനായി ജനങ്ങളുടെ മുമ്പിലെത്തുന്ന രജനീകാന്ത് 71-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ സൂപ്പർതാരത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളിലാണ് ആരാധകർ. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട് ദിവസങ്ങളോളം ആശുപത്രിയിൽ തുടർന്ന രജനീകാന്തിന്റെ വസതിക്ക് മുന്നിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനും ആശംസകൾ അറിയിക്കാനും വൻ ജനാവലിയാണെത്തിയത്.

ഒരുപക്ഷേ അദ്ദേഹത്തിന്റെ ചടുതലയാർന്ന അഭിനയവും വേറിട്ട ശൈലിയും തന്മയീഭാവവും തന്നെയാകാം രജനീകാന്ത് എന്ന സാധാരണക്കാരൻ ഒരു ജനതയുടെ മുഴുൻ സ്റ്റൈൽ മന്നനായതിന് പിന്നിലെ കാരണം. 1950 ഡിസംബർ 12ന് അന്നത്തെ മൈസൂർ സംസ്ഥാനത്തിന് കീഴിലുള്ള ബാംഗ്ലൂരായിരുന്നു രജനിയുടെ ജനനം. ഇന്ന് കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ അതേ ബെംഗളൂരു. സിനിമയിലെത്തി രജനികാന്ത് എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് ശിവാജി റാവു ഗെയ്‌ക്ക്വാദ് എന്നായിരുന്നു രജനിയുടെ യഥാർത്ഥ പേര്. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

എഴുപതുകളുടെ അവസാനത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷവും രജനിക്ക് ലഭിച്ചു. 1978ൽ ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും എന്ന തമിഴ് സിനിമയിലെ കഥാപാത്രം ശ്രദ്ധേയമായി. പിന്നീട് നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലും രജനികാന്ത് അഭിനയിക്കാനാരംഭിച്ചു.

1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. അക്കാലത്ത് അഭിനയം നിർത്തുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പോലും പ്രചരിച്ചിരുന്നു. ഇതേസമയത്താണ് ബില്ല എന്ന രജനീ ചിത്രം പുറത്തിറങ്ങുന്നത്. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറി ബില്ല. ഒന്നിനു പുറകെ ഒന്നായി രജനിയുടെ ഹിറ്റ് ചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. അക്ഷൻ രംഗങ്ങളിലെ ചടുലതയും പാട്ടു സീനുകളിലെ വേറിട്ട ശൈലിയും രജനീകാന്തിന്റെ പ്രത്യേകതകളാണ്. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർ പൂർണമായും ഏറ്റെടുത്തു.

നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2000ത്തിൽ പത്മഭൂഷണും, 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച രജനിക്ക് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അംഗീകാരവും 2021ൽ ലഭിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്തിനോളം തരംഗം സൃഷ്ടിച്ച മറ്റൊരു നടനില്ല. തമിഴകത്തിന്റെ മാത്രമല്ല മലയാളികളുടെയും പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന് ജനംടിവിയുടെ പിറന്നാൾ ആശംസകൾ.

Tags: rajnikanth
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies