തിരുവനന്തപുരം : ഗുണ്ടകളുടെ വിഹാര കേന്ദ്രമായി തലസ്ഥാന നഗരി. നെയ്യാറ്റിൻകരയിൽ വീടു കയറി ഗുണ്ടാ സംഘം ഗൃഹനാഥനെ ആക്രമിച്ചു. ആറാലുംമൂട് സ്വദേശി സുനിലിന് നേരെയാണ് ആക്രണം ഉണ്ടായത്. തലയ്‌ക്ക് വെട്ടേറ്റ സുനിലിനെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രഞ്ജിത്ത്, അഭിഷേക് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. പ്രദേശത്തെ ഓട്ടോ ഡ്രൈവർ ആണ് സുനിൽ. ഇന്നലെ വൈകീട്ട് സുനിൽ, ഇയാളുടെ സുഹൃത്ത് സുധീഷ് എന്നിവരെ അഭിഷേകും രഞ്ജിത്തും ചേർത്ത് ആക്രമിച്ചിരുന്നു. ഇത് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഇതിന്റെ പക തീർക്കുന്നതിന് വേണ്ടിയാണ് ഇരുവരും സുനിലിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
പതിനൊന്ന് മണിയോടെ വീട്ടിൽ എത്തിയ സംഘം അകത്തേക്ക് അതിക്രമിച്ച് കടന്ന് സുനിലിനെ വെട്ടുകയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ കടന്നു കളഞ്ഞു. വീട്ടുകാരാണ് സുനിലിനെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Comments