കൊച്ചി : പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന ഹരിയാന സർക്കാരിന്റെ നിലപാടിനെതിരെ സിപിഎം .
‘പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്ന ശീലം വച്ചുപൊറുപ്പിക്കാൻ കഴിയില്ല’ എന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്താവന അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടത്താറുണ്ട്. മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ല. – പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറയുന്നു.
പൊതുസ്ഥലത്ത് വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ മുസ്ലിങ്ങൾക്ക് നൽകിയ അനുമതി മുഖ്യമന്ത്രി പിൻവലിച്ചു . അനുവദിച്ച സ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്ച പ്രാർഥന നടത്തുന്നത് മാസങ്ങളായി ബജ്റംഗദൾ പോലുള്ള സംഘടനകളിലെ പ്രവർത്തകർ തടയുന്നു.
നീതി നിഷേധത്തിനു പൊലീസ് കൂട്ടുനിൽക്കുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുമെന്നും സമാധാനപരമായി പ്രാർത്ഥന നടക്കുമെന്നും ഉറപ്പുവരുത്തേണ്ടതിനുപകരം മുഖ്യമന്ത്രി രാജ്യത്തെ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്. ഹരിയാന സർക്കാർ ഈ തീരുമാനം പിൻവലിക്കണം. വെള്ളിയാഴ്ച പ്രാർത്ഥനകൾ സമാധാനപരമായി നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. പള്ളികൾ നിർമിക്കാനും വഖഫ് വസ്തുക്കളുടെ നിയന്ത്രണം നേടാനും മുസ്ലീം സമുദായത്തിന് അനുമതി നൽകണമെന്നും പ്രസ്താവനയിൽ സിപിഎം ആവശ്യപ്പെടുന്നുണ്ട് .
Comments