തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.ഏറ്റവും കൂടുതൽ വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ 16 കൊല്ലക്കാലം നയിച്ചത് പിണറായി വിജയനാണ്.അത് കൊണ്ട് ഏറ്റവും വലിയ വികസന വിരോധി പിണറായി വിജയനാണ്. വികസന വിരോധിയുടെ തൊപ്പി കൂടുതൽ ചേരുക പിണറായി വിജയന് ആണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പ്രതിപക്ഷം വികസനവിരോധികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ല.
പദ്ധതിയെക്കുറിച്ച് അലോക് വർമ്മ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. തട്ടിക്കൂട്ടിയ സർവ്വേ ആണെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇനിയെങ്കിലും പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മന്ത്രിസ്ഥാനത്ത് തുടരുന്നതിന് ആർ ബിന്ദുവിന് അർഹത നഷ്ടപ്പെട്ടതായ് അദ്ദേഹം ആരോപിച്ചു.വി സിയുടെ നിയമനത്തിൽ മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണ്. ഇതിന് തെളിവാണ് ആർ ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തുകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ വി സിയെ പുനർനിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് നിയമനത്തെക്കുറിച്ച് മന്ത്രി ആർ ബിന്ദു പ്രതികരിക്കാത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments