'മാതൃരാജ്യത്തിന് വേണ്ടി പോരാടാൻ സൈനികർക്ക് ഊർജ്ജം നൽകുന്നത് നിങ്ങളാണ്' ; ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാരെ ആദരിച്ച് ഇന്ത്യൻ സൈന്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മാതൃരാജ്യത്തിന് വേണ്ടി പോരാടാൻ സൈനികർക്ക് ഊർജ്ജം നൽകുന്നത് നിങ്ങളാണ്’ ; ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ നാട്ടുകാരെ ആദരിച്ച് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 08:23 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുളള സൈനികർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രത്യേകം ആദരിച്ച് ഇന്ത്യൻ സൈന്യം. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സൈനിക മേധാവികൾ നീലഗിരിയിൽ എത്തിയാണ് ഇവർക്ക് നന്ദിയറിയിച്ചത്. ദക്ഷിൻ ഭാരത് ഏരിയയിലെ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ് ജനറൽ എ അരുൺ നേരിട്ടെത്തി ഇവരെ ആദരിച്ചു.

മദ്രാസ് റെജിമെന്റ് സെന്റർ, ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ്, സൈനിക ആശുപത്രി, നാഞ്ചപ്പൻ ഛത്രം ഗ്രാമം എന്നിവിടങ്ങളിൽ അദ്ദേഹം എത്തി. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ, വനംവകുപ്പ്, ആരോഗ്യ വകുപ്പ്, ആംബുലൻസ് സർവ്വീസ് , റെവന്യൂ വകുപ്പ്, വൈദ്യുതി വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദിയറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും കുനൂർ കടയുടമകളുടെ സംഘടനയിലെ അംഗങ്ങളുടെ പ്രവർത്തനം അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്താനിറങ്ങിയവർ ദൈവ തുല്യരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവർ ഇല്ലായിരുന്നെങ്കിൽ അപകടത്തിൽ പെട്ട് മരിച്ച സൈനികരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും തിരികെ ലഭിക്കാല്ലായിരുന്നു. ജീവൻ വരെ പണയം വെച്ചാണ് നിങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത് എന്നും എല്ലാവർക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല. നിങ്ങളെപ്പോലുള്ളവരാണ് സ്വന്തം മണ്ണിന് വേണ്ടി പോരാടാൻ സൈനികർക്ക് ഊർജ്ജം പകരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരെ ഷാൾ അണിയിച്ച് ആദരിക്കുകയും ഗ്രാമവാസികൾക്ക് വസ്ത്രം ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.

ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ -17 വി5 ചോപ്പർ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലൂള്ള കുനൂർ എന്ന പ്രദേശത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. ആരുടെയും ശ്രദ്ധയിൽ പെടാത്ത മലമ്പ്രദേശമായതിനാൽ രക്ഷാപ്രവർത്തന ദൗത്യത്തിന് സൈനികരെയോ ഉദ്യോഗസ്ഥരെയോ പ്രദേശത്തേക്ക് പെട്ടെന്ന് എത്തിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ അപകടം സംഭവിച്ചതറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. തീ അണയ്‌ക്കാൻ വെള്ളമോ മറ്റ് സംവിധാനങ്ങളോ ഇല്ലായിരുന്നു. എന്നാൽ പോലീസിന്റെ സഹായത്തോടെ ഇവർ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അപകടത്തിൽ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Tags: bipin rawat accident
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies