പാന്റല്‍പം ലൂസായാല്‍ പലാസോ, പലാസോയില്‍ പൂച്ചനടത്തവുമായി(ക്യാറ്റ്‌വോക്ക് )ഫാത്തിമ തഹ്‌ലിയ. ട്രോള്‍ മഴയില്‍ നനഞ്ഞ് എംഎസ്എഫ് വനിത നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാന്റല്‍പം ലൂസായാല്‍ പലാസോ, പലാസോയില്‍ പൂച്ചനടത്തവുമായി(ക്യാറ്റ്‌വോക്ക് )ഫാത്തിമ തഹ്‌ലിയ. ട്രോള്‍ മഴയില്‍ നനഞ്ഞ് എംഎസ്എഫ് വനിത നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 06:31 pm IST
FacebookTwitterWhatsAppTelegram

ആലുവ: എംഎസ്എഫ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയ മുസ്ലീംലീഗിലെ പൊടിപാറ്റിയ പുരോഗമനവാദിയായിരുന്നു. ഹരിത നേതാക്കളോട് എംഎസ്എഫ് നേതാവ് അപമര്യാദയോടെ സംസാരിച്ചപ്പോള്‍ തരിവളയിട്ട കൈകളില്‍ ആത്മാഭിമാനത്തിന്റെ വാളെടുത്തവളാണ് തഹ്‌ലിയ. കക്ഷിരാഷ്‌ട്രീയഭേദമന്യേകേരളം അന്ന് തഹ്‌ലിയയ്‌ക്കുപിന്നില്‍ അണിനിരന്നു. മുസ്ലീംലീഗിലെ വാനമ്പാടിയെന്ന് വാഴ്തിപ്പാടി. ഇതാ മുസ്ലീംലീഗിലെ യാഥാസ്ഥിതികത്വത്തെ പല്ലുംനഖവും ഉപയോഗിച്ചു മെരുക്കാന്‍ ഒരു പെണ്‍പുലിപിറവികൊണ്ടെന്ന് പാണന്‍മാര്‍ നാവോറ് പാടി.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഒറ്റ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആ പുലിക്ക് പൂച്ചയിലേക്ക് രൂപമാറ്റം സംഭവിച്ചോയെന്ന് ചോദിച്ചാണ് ട്രോളന്‍മാര്‍ ട്രോള്‍പെരുമഴ തീര്‍ക്കുന്നത്. ബാലുശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യൂണിഫോം ജന്‍ഡര്‍ ന്യൂട്രല്‍ ആക്കിയപ്പോള്‍ തഹ്‌ലിയ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരുമാതിരി കെഇഎന്‍ കുഞ്ഞഹമ്മദ് സ്‌റ്റൈലില്‍ എഴുതിയത് കാരണം സാമാന്യവായനക്കാര്‍ക്ക് അങ്ങ് ദഹിക്കില്ല.
ലിംഗസ്വത്വം എന്നും ലൈംഗികത എന്നുമൊക്കെ ഇടയ്‌ക്ക് ചേര്‍ത്തുകൊണ്ട് പുരോഗമന എഴുത്തിന്റെ ചില ലക്ഷണങ്ങളൊക്കെ കാണിക്കുന്നുണ്ട്. അതുകൊണ്ട് ഒരുമാതിരിപ്പെട്ട ഇടതുപുരോഗമവാദികള്‍ക്ക് ചിലതൊക്കെ മനസ്സിലായേക്കാം.

ജന്റര്‍ ന്യൂട്രല്‍ എന്തെന്ന് ഒരുപാരഗ്രാഫില്‍ തന്റെ നയം വ്യക്തമാക്കുന്നുമുണ്ട് ഫാത്തിമ. കൂടാതെ യൂണിഫോമിറ്റി കൊണ്ടുവന്നതിനെ കൂടി ചോദ്യം ചെയ്യുന്നു. ഒരുജന്റര്‍ ഉപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജന്ററില്‍ പെട്ടവരില്‍ അടിച്ചേല്‍പ്പിക്കുന്നത് മഹത്തായ കാര്യമല്ലെന്നാണ് തിരുവായ്‌മൊഴി. അതായത് ഉത്തമാ പേന്റും ഷര്‍ട്ടും പുരുഷു ഉപയോഗിച്ചാല്‍ മതിയെന്ന്. അതുമാത്രമല്ല കെട്ടോ ഒളിഞ്ഞിരിക്കുന്ന ചിലതുകൂടി പുറത്തുചാടുന്നുണ്ട്. വിശ്വാസപരമായ വസ്ത്രങ്ങളും ശിരോവസ്ത്രങ്ങളും ധരിക്കുന്ന ഒരുപാട് കുട്ടികളുണ്ടെന്നും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു.

എഫ്ബി പോസ്റ്റ് പറയുന്നതിങ്ങനെ:
ലിംഗസ്വത്വം’ എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. ‘ലിംഗസ്വത്വം’ എന്നത് നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയില്‍ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളില്‍ രൂപപ്പെടുന്നത്. അതിനെ ഉള്‍ക്കൊള്ളുക എന്നതാണ് ജനാധിപത്യം.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് ‘ജെന്റര്‍ ന്യൂട്രല്‍’എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാര്‍ഗമായിട്ടാണ്. പരമ്പരാഗതമായി നിര്‍വചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുന്‍വിധികളോ ഇല്ലാതെ ഏവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റര്‍ ന്യൂട്രാല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അങ്ങനെയെങ്കില്‍ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്‌ക്കൂളധികാരികള്‍ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് പാന്റും ഷര്‍ട്ടും ധരിക്കാന്‍ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തില്‍ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരു ജന്റര്‍ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററില്‍ പെട്ട മറ്റു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമര്‍ശനവും, ഭീഷണിയുമില്ലാതെ എല്ലാവര്‍ക്കും സുരക്ഷിതത്വവും, അവര്‍ക്കാവശ്യമുള്ള വസ്ത്രം ധരിക്കാന്‍ പിന്തുണയ്‌ക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തുകയല്ലെ യതാര്‍ത്ഥ ലിബറല്‍ വാദം ചെയ്യേണ്ടത് ? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം ചര്‍ച്ചചെയ്യേണ്ടകാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്.

പോസ്റ്റിനു താഴെ നൂറുകണക്കിന് കമന്റുകളിലാണ് ഫാത്തിമ തഹ്‌ലിയയെ എടുത്തിട്ട് അലക്കുന്നത്. പാലാസോയും ടീഷര്‍ട്ടും ധരിച്ച് ക്യാറ്റ് വാക്കില്‍ നടന്നുവരുന്ന ഫാത്തിമയുടെ വീഡിയോ പങ്കുവച്ചാണ് കമന്റുകളില്‍ ഏറെയും.
‘ ഞമ്മക്ക് ഇത് പോലുള്ള ഡ്രസ്സുകളെല്ലാം ധരിച്ചു നടക്കാം, എന്നാല്‍ മറ്റുള്ളവര്‍ അങ്ങനെ നടക്കാന്‍ പാടില്ല എന്ന് ഫത്വ പുറപ്പെടുവിക്കുന്നതിന്റെ യുക്തി എന്താണ് പാത്തൂ’
‘ജന്റര്‍ ന്യൂട്രാലിറ്റിയെ പറ്റി ഒക്കെ സംസാരിക്കാന്‍ മാത്രം ലീഗ് വളര്‍ന്നോ??. ആറാം നൂറ്റാണ്ടില്‍ നിന്ന് വണ്ടി കിട്ടാത്ത ടീം ആണ്.’

 

‘ gende neutrality യെ പറ്റിയൊക്കെ ക്ലാസ്സ് എടുക്കുന്നു ??
‘ന്റെ പൊന്നു തഹ്‌ലിയ ഇത്താത്ത ഇതൊക്കെ ആ പച്ച മൂരികള്‍ക്ക് ആദ്യം പറഞ്ഞു മനസിലാക്കി കൊടുക്കണം ഇപ്പോഴും മതം മാറി കെട്ടിയാ വ്യഭിചാരം എന്ന് പ്രസംഗിച്ചു നടക്കുന്ന വര്‍ഗീയവാദികളെ ഒക്കെ ഒന്ന് ready ആകിയിട്ട് പോരെ??’

തേങ്ങയെത്ര അരച്ചിട്ടെന്താ താളല്ലേ കറി’ എന്നൊരു പ്രയോഗമുണ്ട് മലബാറില്‍…
വലിയ വായില്‍ എന്തൊക്കെ വര്‍ത്താനം പറഞ്ഞാലും മുസ്ലിം ലീഗിന്റെ ഭാഗമാണ് ഹരിതയെന്നവര്‍ തെളിയിച്ചു കൊണ്ടേയിരിക്കും…

‘ തേങ്ങയെത്ര അരച്ചിട്ടെന്താ താളല്ലേ കറി’ എന്നൊരു പ്രയോഗമുണ്ട് മലബാറില്‍…
വലിയ വായില്‍ എന്തൊക്കെ വര്‍ത്താനം പറഞ്ഞാലും മുസ്ലിം ലീഗിന്റെ ഭാഗമാണ് ഹരിതയെന്നവര്‍ തെളിയിച്ചു കൊണ്ടേയിരിക്കും…’എന്നു തുടങ്ങി നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിനു താഴെ നിരക്കുന്നത്. കൂടാതെ ട്രോളുകളും വിവാദപ്രസ്തവനകള്‍ നടത്തി പുലിവാലുപിടിച്ച ഈ വനിത നേതാവ് നേരിടുന്നുണ്ട്.

 

 

Tags: TrollGENDER NEUTRAL UNIFORM
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies