തിരുവനന്തപുരം: ഗുജറാത്തിലെ കാർഷിക ദേശീയ ഉച്ചകോടിയിൽ രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്ന സെമിനാറിന്റെ തത്സമയ സംപ്രേഷണം സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ നടത്തുമെന്ന് ബിജെപി.ഭാരതത്തിലേയും-വിദേശത്തേയും കൃഷിശാസ്ത്രജ്ഞൻമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന ഗുജറാത്തിലെ ആനന്ദിൽ നടക്കുന്ന പരിപാടി എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന കാർഷിക സമ്മേളനങ്ങളിൽ വലിയ സ്ക്രീനിലാണ് പ്രദർശിപ്പിക്കുക.
കർഷക മോർച്ചയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ. ജൈവകൃഷിയുമായി ബന്ധപ്പെട്ട് നിരവധി പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സെമിനാർ കേരളത്തിലെ ജൈവകർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് പരിപാടിയുടെ സംസ്ഥാന കോർഡിനേറ്ററും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ പി.രഘുനാഥ് പറഞ്ഞു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിക്കും. സംസ്ഥാനത്തുള്ള പ്രമുഖ ജൈവകർഷകരെ ആദരിക്കുകയും ഈ മേഖലയിലെ വിദഗ്ധരുമായി കർഷകർക്ക് സംവദിക്കാൻ അവസരം ഒരുക്കയും ചെയ്യുമെന്ന് കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി.ആർ നായർ പറഞ്ഞു.
Comments