പെൺകുട്ടികളുടെ വളർച്ച പരിഗണിക്കുമ്പോൾ വിവാഹ പ്രായം 16 ആക്കണം; ആവശ്യവുമായി മന്ത്രി ഹഫീസുൾ ഹസ്സൻ

Published by
Janam Web Desk

റാഞ്ചി : പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കി ചുരുക്കണമെന്ന ആവശ്യവുമായി ഝാർഖണ്ഡ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഹഫീസുൾ ഹസ്സൻ ആണ് വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ 21 ആയി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇപ്പോഴത്തെ പെൺകുട്ടികളുടെ വളർച്ച പരിഗണിക്കുമ്പോൾ വിവാഹ പ്രായം ഉയർത്തുകയല്ല താഴ്‌ത്തുകയാണ് വേണ്ടത്. പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കണം. അല്ലെങ്കിൽ ഇപ്പോഴുള്ളതുപോലെ 18 ആയി തന്നെ നിലനിർത്തണമെന്നും ഹസ്സൻ അഭിപ്രായപ്പെട്ടു.

അതേസമയം ഹസന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് ബിരാംഗി നാരായൺ രംഗത്തെത്തി. മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഇതെന്ന് ബിരാംഗി പറഞ്ഞു.

ഝാർഖണ്ഡിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളാണ് ഹസ്സൻ. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ പരാമർശം വ്യാപക വിമർശനങ്ങൾക്കാണ് വഴിവെച്ചിട്ടുള്ളത്.

 

Share
Leave a Comment