ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആ പരിപ്പ് ഇവിടെ വേവില്ലെന്ന് എന്‍ഐഎ, ലക്ഷദ്വീപിനെ മറയാക്കി ഭീകരപ്രവര്‍ത്തനത്തിനുളള നീക്കം ചെറുത്ത് കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 07:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറം ലക്ഷദ്വീപില്‍ നടത്തിയ മൂന്ന് മാസം നീണ്ടുനിന്ന പ്രക്ഷോഭം ഇന്ത്യാ വിരുദ്ധ ഭീകരശക്തികളെ സംരക്ഷിക്കാനായിരുന്നുവെന്ന് അടിവരയിട്ട് എന്‍ഐഎ. മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടിലെ 15 ജീവനക്കാര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎയില്‍ നിന്ന് ഈ ശക്തികളെ സംരക്ഷിക്കുന്നതിന് പ്രക്ഷോഭം മറയാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു എന്‍ഐഎ കുറ്റപത്രം. അതെസമയം ലക്ഷദ്വീപ് ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം നിയമിച്ച പ്രഫുല്‍ പട്ടേലിന്റെ കാവിവല്‍ക്കരണ നീക്കത്തിനെതിരായ പ്രക്ഷോഭമായാണ് മിക്ക മാധ്യമങ്ങളും രാഷ്‌ട്രീയസാമുദായിക സംഘടനകളും ഈ സമരത്തെ ചിത്രീകരിച്ചത്.
എന്നാല്‍ മാര്‍ച്ച് 18 ന് മിനിക്കോയ് ദീപിനു സമീപം നിന്ന് പിടിച്ച ബോട്ടില്‍ 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍, അഞ്ച് എകെ 47 തോക്കുകള്‍, 1000 വെടിയുണ്ടകള്‍ എന്നിവ ഉണ്ടായിരുന്നു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു. ഭീകര സംഘടനയായ എല്‍.ടി.ടി.ഇയെ പുനരുജ്ജീവിപ്പിക്കാനും ആക്രമണ സജ്ജമാക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ യുദ്ധം ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോട്ടിലെ ക്രൂ അംഗങ്ങള്‍ എന്‍ഐഎയോട് വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കുന്നു. വിഘടനവാദികളുടെ സുരക്ഷിത താവളമാക്കാന്‍ തമിഴ്നാട്ടില്‍ എല്‍.ടി.ടി.ഇ വളര്‍ത്തിയെടുത്ത വിവിധ തമിഴ് വര്‍ഗീയ സംഘടനകളും പ്രവര്‍ത്തിക്കുന്നു.
നേരത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും വിമാനങ്ങളും സംയുക്ത ഓപ്പറേഷനില്‍ മിനിക്കോയ് ദ്വീപുകളില്‍ നിന്ന് ആറ് ജീവനക്കാരുമായി ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് അക്ഷര ദുവ കസ്റ്റഡിയിലെടുത്തിരുന്നു. സുരക്ഷാ കപ്പലുകള്‍ വളഞ്ഞപ്പോള്‍ 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും കടലില്‍ ഉപേക്ഷിച്ചതായി ക്രൂ അംഗങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 2020 നവംബറില്‍, കന്യാകുമാരി തീരത്ത് നിന്ന് 1,000 കോടി രൂപ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്നും അഞ്ച് അത്യാധുനിക ആയുധങ്ങളുമായി മറ്റൊരു ശ്രീലങ്കന്‍ കപ്പല്‍ ഷെനായ ദുവ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ പിടിച്ചെടുത്തിരുന്നു.
ഭീകര സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സിനെ പുനരുജ്ജീവിപ്പിക്കാനുമുള്ള നടപടി ക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ സംഘം ചേര്‍ന്ന് നടത്തിയ യോഗങ്ങളുടെ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.തമിഴ്‌നാട്ടില്‍ എല്‍ടിടിഇ.ക്ക് വ്യക്തമായ പിന്തുണലഭിക്കുന്നുണ്ട്. എംഡിഎംകെ., വിസികെ എന്നീ സംഘടനയിലെ .ചില നേതാക്കള്‍ എല്‍.ടി.ടി.ഇ.ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊല്ലപ്പെട്ട വേലു പിള്ള പ്രഭാകരന്റെ ചരമവാര്‍ഷികവും ജന്മവാര്‍ഷികവും പരസ്യമായി ആചരിക്കുന്നു.
പ്രഫുല്‍പട്ടേല്‍ ദ്വീപുകള്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുകയും തീരപ്രദേശത്ത് വന്‍ സുരക്ഷാ ശൃംഖലയ്‌ക്ക് ഉത്തരവിട്ടിരുന്നു. സുരക്ഷാ സേനകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് നടക്കുന്ന അസാധാരണ നീക്കങ്ങളെക്കുറിച്ച് സിവിലിയന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ബിജെപിയുടെ ഹിന്ദുത്വ നയങ്ങളുടെ ഭാഗമായി ദ്വീപുകളെ കാവിവല്‍ക്കരിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തിനെതിരെയാണ് തങ്ങള്‍ പ്രക്ഷോഭം നടത്തുന്നതെന്നായിരുന്നു തീവ്രഇടതുസംഘടനകളും ഇസ്ലാമിക ശക്തികളും അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഈ പ്രക്ഷോഭമാണ് ദ്വീപ് സമൂഹത്തെ സംരക്ഷിക്കാന്‍ സുരക്ഷാസേനയെ വിന്യസിക്കാന്‍ ഇടയാക്കിയത്. ഇത് ഭീകരവാദശക്തികളുടെ നീക്കം അറിയാന്‍ കാരണമായി. ഫലത്തില്‍ പ്രക്ഷോഭം സമരക്കാര്‍ക്കുതന്നെ വിനയായി. ദ്വീപ് നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങള്‍ ഭരണകൂടവും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചപ്പോള്‍് കേരള ഹൈക്കോടതി സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ചു.
ബേപ്പൂര്‍ തുറമുഖം ലക്ഷദ്വീപിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഒരു സ്വതന്ത്ര സ്ഥാപനം പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ദ്വീപുകളിലേക്കുള്ള കപ്പലുകള്‍ കര്‍ണാടകയിലെ മംഗലാപുരത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പട്ടേല്‍ ഉത്തരവിട്ടു. ഇത് കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ ശക്തികളുടെയും നട്ടെല്ല് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയായിരുന്നു.

Tags: NIAlakshadweepDRUGGS
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies