സ്‌കൂളുകൾ ബാലുശ്ശേരി മാതൃക പിന്തുടരണം; ജെൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നില്ലെന്ന് വി ശിവൻകുട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌കൂളുകൾ ബാലുശ്ശേരി മാതൃക പിന്തുടരണം; ജെൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നില്ലെന്ന് വി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2021, 02:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം ; സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ മാതൃക പിന്തുടരണമെന്ന് നിർദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവർക്കും ഒരേ യൂണിഫോം എന്നത് സർക്കാർ അടിച്ചേൽപ്പിക്കുന്നില്ല. എന്നാൽ ജെൻഡർ ന്യൂട്രൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്ന സ്‌കൂളുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന തീരുമാനം ബാലുശ്ശേരി സ്‌കൂൾ നടപ്പിലാക്കിയത് കൂട്ടായ ചർച്ചയിലൂടെയാണ്. എന്ത് വസ്ത്രം ധരിക്കണമെന്ന തീരുമാനം സ്വയം എടുക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ പൊതു തീരുമാനം എടുക്കാൻ അതത് സ്‌കൂളുകൾക്ക് അവകാശമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളിൽ ഉടൻ സന്ദർശനം നടത്താനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ ആഴ്ചതോറും പരിശോധന നടത്തി അതിന്റെ ഫലം കൊണ്ടു വന്നാൽ മാത്രമേ ഇവർക്ക് സ്‌കൂളിൽ പ്രവേശിക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി പ്രഖ്യാപിച്ചത് കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്‌കൂളിൽ ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികളും പാന്റ്‌സും ഷർട്ടുമിട്ടതിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ലിംഗവിവേചനം കുറയ്‌ക്കുന്ന ഇത്തരം വസ്ത്രധാരണമാണ് സ്‌കൂളുകളിൽ നടപ്പിലാക്കേണ്ടത് എന്ന ആശയങ്ങളും ആളുകൾ പങ്കുവെച്ചു. പക്ഷേ ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പദ്ധതിക്കെതിരെ മുസ്ലീം ലീഗ് പ്രതിഷേധം അറിയിക്കുകയായിരുന്നു. എന്നാൽ ഈ യൂണിഫോമിൽ ഞങ്ങൾ കംഫർട്ടബിളാണെന്ന് സ്‌കൂളിലെ പെൺകുട്ടികൾ തന്നെ പറഞ്ഞതോടെ ലീഗുകാരും അടങ്ങി.

Tags: v shivankuttyGENDER NEUTRAL UNIFORM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies