ന്യൂഡൽഹി: ചൈനയിലെ പുതിയ ഇന്ത്യൻ അംബാസിഡറായി പ്രദീപ്കുമാർ റാവത്തിനെ നിയമിച്ചു. നിലവിൽ നെതർലെന്റ്‌സിലെ അംബാറിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1990 ബാച്ചുകാരനായ പ്രദീപ്കുമാർ ഉടൻ തന്നെ ചൈനയിലെ അംബാസിഡറായി ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറുപ്പിൽ അറിയിച്ചു. ചൈനയുമായി ചേർന്ന് പ്രവർത്തിച്ച് മുൻപരിചയമുള്ള നയതന്ത്രജ്ഞനാണ് പ്രദീപ് കുമാർ.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ നയതന്ത്ര വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച പ്രദീപിന്റെ അനുഭവ സമ്പത്ത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാറിന്റെ നീക്കം. തന്റെ ഔദ്യോഗീക ജീവിതത്തിന്റെ കൂടുതൽ സമയവും ബീജിംഗ് കേന്ദ്രമാക്കി പ്രവർത്തിച്ച വ്യക്തിയാണ് പ്രദീപ് റാവത്ത്.
ചൈനീസ് ഭാഷയും അനായാസമായി കൈകാര്യം ചെയ്യാനുമുള്ള കഴിവും തുണയായി. കഴിഞ്ഞ ജനുവരിയിലാണ് നെതർലെന്റ്‌സ് അംബാസിഡറായി ചുമതലയേറ്റത്. 2017 മുതൽ 2020 വരെ ഇന്തോനേഷ്യയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രുതി ആണ് ഭാര്യ. രണ്ട് മക്കൾ.
Comments