കണ്ണൂർ; കണ്ണൂരിൽ ഭർത്താവ് ഭാര്യയ വെട്ടിക്കൊന്നു. പടിക്കൽ കൂലോത്ത് രതിയെ (51) ആണ് ഭർത്താവ് മോഹനൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. പുല്ലൂക്കര വിഷ്ണുവിലാസം യുപി സ്കൂളിനു സമീപമാണ് സംഭവം.
വീടിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയായിരുന്നു മോഹനൻ കൃത്യം നടത്തിയത്. എന്നാൽ കൊലപാതകത്തിന് ശേഷം വെട്ടാൻ ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയുമായി മോഹനനെ നാട്ടുകാർ പിടികൂടി. പിന്നാലെ സംഭവ സ്ഥലത്തെത്തിയ ചൊക്ലി പൊലീസിന് കൈമാറി. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
രതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. അപ്പോഴേക്കും രതി രക്തം വാർന്ന് മരിച്ചിരുന്നു. കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Comments