കാസർകോട് : കാറിൽ കോടികളുടെ സ്വർണം കടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് കസ്റ്റംസ്. മൂന്നേകാൽ കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിലൂടെയായിരുന്നു സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാന പാതയിൽവെച്ച് വാഹനം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
6 കിലോ 600 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. കാറിന്റെ പ്രത്യേക അറയിൽ സൂക്ഷിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. കലൂരിൽ നിന്നും മംഗളൂരുവിലേക്ക് കടത്താനായിരുന്നു മഹേഷിന്റെ ശ്രമം. സ്വർണം കടത്തിയ കാറും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
















Comments