രഞ്ജിത്ത് വധം ; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ് ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസിലെ ഒരു വിഭാഗമെന്ന് ആക്ഷേപം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്ത് വധം ; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ് ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസിലെ ഒരു വിഭാഗമെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 10:52 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ്. കൃത്യത്തിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തെ തുടർന്നാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചത്. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കേസിൽ ഒരാളെ പോലും പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെല്ലാം പ്രതികളുമായി ബന്ധമുള്ളവരാണ്. ഇവരിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ജില്ലയിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. എന്നിട്ടും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇതര സംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നത്. കാരണം ആലപ്പുഴയിൽ നിന്നും എളുപ്പത്തിൽ കടക്കാൻ കഴിയുന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്താറ്. എന്നാൽ ഇവിടെ യാതൊരു ഡിജിറ്റൽ തെളിവും പ്രതികൾ അവശേഷിപ്പിച്ചിട്ടില്ല എന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അതേസമയം സംഭവ ശേഷം പ്രതികൾ സംസ്ഥാനം വിട്ടുവെന്ന വാദം പോലീസിന്റെ കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുന്നതിനിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികൾ കടന്നിരിക്കുന്നത്. പോലീസിലെ ഒരു വിഭാഗമാണ് പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.

Tags: PolicealapuzhaSDPITamilnaduranjith sreenivasan
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies