മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്‌ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കൗതുകമുണർത്തുന്നതോ ആളുകളെ ചിന്തിപ്പിക്കുന്നതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്‌ക്കുന്നത്. ഇപ്പോഴിതാ ക്രിസ്തുമസ് ആശംസ നേർന്ന് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു കൂട്ടം കുട്ടികൾ കരോൾ ഗാനങ്ങൾക്ക് നൃത്തം വെയ്‌ക്കുകയും പാട്ടുപാടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
പാട്ടുപാടാനും നൃത്തംവെയ്‌ക്കാനും അവർക്ക് ആവശ്യമായ സംഗീതോപകരണങ്ങൾ ഇല്ല. പകരം കുപ്പിയും ബക്കറ്റും മരക്കഷ്ണവും പാത്രങ്ങളും കൊണ്ട് കൊട്ടിയാണ് നൃത്തം വെയ്‌ക്കുന്നത്. പരന്ന തടിയിൽ കിബോർഡ് പോലെ വരച്ച് വെച്ചിരിക്കുന്നതും മൈക്കായി കുപ്പി ഉപയോഗിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ സാധിക്കുമെന്നും പരിമിതികൾ അതിന് തടസ്സമല്ലെന്നുമാണ് വീഡിയോ നൽകുന്ന സന്ദേശം.
ഈ വീഡിയോ ലക്ഷം വാക്കുകൾക്ക് തുല്യമാണെന്നും സന്തോഷത്തിന് മൂലധനം ആവശ്യമില്ലെന്നും വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ഈ നിഷ്‌കളങ്കത ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഒരാൾ കുറിച്ചത്.
One video is worth a million words. The Happiness Factory requires no capital. Merry Christmas to you all.. pic.twitter.com/db16oitjDf
— anand mahindra (@anandmahindra) December 25, 2021
Comments