നിയമം ലംഘിക്കുന്നവരെ കിറ്റെക്‌സ് സംരക്ഷിക്കില്ല: സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നവർ കമ്പനി അടച്ച് പൂട്ടാൻ നിരന്തരം ശ്രമിക്കുന്നവരെന്ന് സാബു ജേക്കബ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമം ലംഘിക്കുന്നവരെ കിറ്റെക്‌സ് സംരക്ഷിക്കില്ല: സംഭവത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നവർ കമ്പനി അടച്ച് പൂട്ടാൻ നിരന്തരം ശ്രമിക്കുന്നവരെന്ന് സാബു ജേക്കബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 06:54 pm IST
FacebookTwitterWhatsAppTelegram

കിഴക്കമ്പലം: ക്രിസ്തുമസ് ദിനത്തിലെ രാത്രിയിലുണ്ടായ അക്രമ സംഭവം അപ്രതീക്ഷതവും യാദൃശ്ചികവുമാണെന്ന് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ കമ്പനി ഒരു തരത്തിലും സംരക്ഷിക്കുകയില്ല. ചെറിയ കുറ്റത്യമാണെങ്കിലും പോലീസിനെ അറിയിച്ച് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതാണ് കിറ്റെക്സ് പാലിച്ചു വരുന്ന രീതി. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ൽ താഴെ വരുന്ന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്നും സാബു പറഞ്ഞു.

രാത്രി 9 മണിയോടെ കരോൾ ഗാനമാലപിച്ച് ക്യാമ്പിൽ ബഹളമുണ്ടാക്കിയപ്പോൾ മറ്റ് ജീവനക്കാരൻ അതിനെ ചോദ്യം ചെയ്തു. ഇത് അവർ തമ്മിൽ തർക്കത്തിന് ഇടയാക്കി ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും സൂപ്പർവൈസർമാരെയും കരോൾ സംഘം അക്രമിച്ചു. അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോൾ അവർക്ക് നേരെയും ഈ സംഘം തിരിയുകയായിരുന്നു. ലഹരി വസ്തുക്കൾ അക്രമി സംഘം ഉപയോഗിച്ചതായാണ് സംശയം. സംഭവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സാബു അറിയിച്ചു.

കമ്പനിയിൽ ജോലിക്കെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലും ഇവരുടെ വിവരങ്ങൾ കമ്പനി നൽകാറുണ്ട്. വിവിധ ഭാഷാ തൊഴിലാളികളെ ജോലിക്കെടുക്കുമ്പോൾ ഒരു തൊഴിൽദാതാവ് ചെയ്യേണ്ട എല്ലാ എല്ലാ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാറുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തവരിൽ കുറ്റവാളികളെ തിരിച്ചറിയാൻ പോലീസിന് എല്ലാവിധ സഹായവും കിറ്റെക്സ് മാനേജ്മെന്റ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിറ്റെക്സിൽ എന്നല്ല കേരളത്തിൽ ഒരിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. അതിനനുസൃതമായ മാതൃകാപരമായ നടപടികളാണ് ഈ സംഭവത്തിൽ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. അന്യ സംസ്ഥാനത്ത് നിന്ന് തൊഴിലെടുക്കാനായി ലക്ഷകണക്കിന് തൊഴിലാളികൾ കേരളത്തിൽ എത്തുന്നുണ്ട്. ഇവരുടെ ക്രിമിനൽ പശ്ചാത്തലം അടക്കം പരിശോധിക്കുന്നതിൽ പരിമിതികൾ ഉണ്ട്. എന്നാൽ കുറച്ച് പേർ ചെയ്ത തെറ്റിന്റെ പേരിൽ അന്യസംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാവരെയും സംശയത്തിന്റെ കണ്ണ് കൊണ്ട് കാണുന്നതും ശരിയല്ല. ലക്ഷകണക്കിന് മലയാളികൾ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലുണ്ട്. ഈ സംഭവത്തോടെ വിവിധ ഭാഷാ തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി എത്തിക്കുന്ന സംഘത്തെയാണ് തിരിച്ചറിയേണ്ടത്.

അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തെ രാഷ്‌ട്രീയ സങ്കുചിത താല്പര്യത്തോടെ ഉപയോഗിക്കുന്നവർ കഴിഞ്ഞ ആറു മാസമായി കിറ്റെക്സ് പൂട്ടിക്കാൻ ശ്രമിക്കുന്നവരാണ്. കുന്നത്തുനാട് എം എൽ എ അടക്കം കിറ്റെക്സിനോടുള്ള വിരോധം വെച്ച് പ്രകോപനപരമായി സംസാരിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ശ്രമിക്കുന്നത് ഒരു തരത്തിലു സംസ്ഥാനത്തിന് ഗുണകരമല്ല. അത് കേരളത്തിന്റെ സാഹചര്യത്തിൽ സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കാനെ ഇടയാക്കും. ജീവനക്കാരുടെ അച്ചടക്കത്തിലും നിയമ ലംഘനത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച നടത്താൻ കിറ്റെക്സ് ശ്രമിച്ചിട്ടില്ല. അത് തുടർന്നും തുടരുമെന്നും സാബു ജേക്കബ് പറഞ്ഞു.

Tags: PoliceKerala PoliceKitexSabu Jacobsabu m jacobmigrant laborkizhakkambalam
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies