ന്യൂഡൽഹി : ഹരിനാമസങ്കീർത്തനങ്ങളും, ഭഗവദ്ഗീതയും വിതരണം ചെയ്യുന്നതിൽ നിന്ന് ഇസ്കോൺ വിശ്വാസികളെ തടഞ്ഞ് ഡൽഹി പോലീസ് . ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഹരിനാമ സങ്കീർത്തനത്തിന്റെയും , ശ്രീമദ് ഭഗവദ് ഗീതയുടെയും പകർപ്പുകൾ വിതരണം ചെയ്യാനെത്തിയവരെയാണ് തടഞ്ഞത് .പുസ്തകങ്ങളും പോലീസ് പിടിച്ചെടുത്തു.
കൃഷ്ണനെ സ്തുതിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും ശ്രീമദ് ഭഗവദ് ഗീത ജനങ്ങൾക്ക് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഇസ്കോൺ വിശ്വാസികളുടെ ആശയം. ഇതിനായി ഭക്തി പാട്ടുകൾ പാടിക്കൊണ്ടിരുന്നപ്പോഴാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അവരുടെ അടുത്തേക്ക് വരികയും പാട്ടുകൾ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തത് .
പൊതുസ്ഥലത്ത് കൂട്ടം കൂടുനിൽക്കാൻ പാടില്ലെന്ന് പറഞ്ഞാണ് പോലീസ് ഇവരെ വിലക്കിയത് . എന്നാൽ തങ്ങൾക്ക് ചുറ്റും വലിയ കൂട്ടമില്ലല്ലോയെന്ന് പറഞ്ഞതിന്,നിയമം ലംഘിച്ചുവെന്ന പേരിൽ തങ്ങൾക്ക് 2000 രൂപ പിഴ ചുമത്തിയതായും സന്നദ്ധപ്രവർത്തകൻ പറഞ്ഞു.
Comments