തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ മകളാണ് മാതാപിതാക്കളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Comments