ഇടുക്കി : മൂന്നാറിൽ 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി- മുനീശ്വര ദമ്പതികളുടെ മകൻ ബിപിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ടോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞെത്തിയ മുനീശ്വരയാണ് വീടിനുള്ളിൽ ബിപിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽഅസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിൻ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments