പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവരായി പലരുമുണ്ടെങ്കിൽ ഈ ജീവിയെ ഉപയോഗിച്ച് സാഹസം കാണിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പാമ്പ് പിടുത്തക്കാർ തന്നെയായിരിക്കും ഇവരിൽ പലരും. മികച്ച പരിശീലനം ലഭിച്ചവർക്ക് മാത്രമേ പാമ്പുകളെ കൈകാര്യം ചെയ്യാൻ സാധിക്കൂ. പാമ്പുമായുള്ള സാഹസികതകൾക്കിടെ അതിന്റെ കൊത്തേറ്റ് മരിച്ചവരും ഏറെയാണ്. അത്തരത്തിൽ പാമ്പിനെ ഉപയോഗിച്ച് സാഹസം കാണിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പാമ്പിന്റെ വാലിൽ പിടിച്ച് സാഹസം കാണിക്കുന്നതിനിടെ, ഇയാൾക്ക് പാമ്പ് കടിയേൽക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. യുവാവിന്റെ സ്വകാര്യ ഭാഗത്താണ് പാമ്പ് കടക്കുന്നത്. ചുറ്റിനും കാണികൾ നോക്കി നിൽക്കേ പാമ്പിന്റെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
പ്രകടനത്തിന്റെ തുടക്കത്തിൽ പാമ്പ് കൊത്താൻ ശ്രമിക്കുമെങ്കിലും യുവാവ് ഒഴിഞ്ഞുമാറും. എന്നാൽ വീണ്ടും വാലിൽ പിടിക്കാൻ ശ്രമിച്ചതോടെയാണ് അത് യുവാവിനെ കടിച്ചത്. പാമ്പ് കടിയേറ്റ് യുവാവ് വേദന കൊണ്ട് പുളയുന്നതും വീഡിയോയിൽ കാണാം
Comments